
കോഴിക്കോട്: കരിപ്പൂർ പൊലീസ് സ്റ്റേഷനിൽ സൂക്ഷിച്ചിരുന്ന ഏകദേശം 10 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണാഭരണങ്ങൾ കാണാതായ സംഭവത്തിൽ മുൻ എസ്‌എച്ച്‌ഒക്കെതിരെ സസ്പെൻഷൻ നടപടി. കൊണ്ടോട്ടി എഎസ്‌പിയുടെ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി സ്വീകരിച്ചത്.
2018-ന് മുമ്പും ശേഷവും വിവിധ സമയങ്ങളിലായി സ്റ്റേഷനിൽ ലഭിച്ച കളഞ്ഞുകിട്ടിയതും കരിപ്പൂർ വിമാനത്താവളത്തിൽ നിന്ന് കണ്ടെത്തി ഏൽപ്പിച്ചതുമായ എട്ട് പവനോളം സ്വർണമാണ് കാണാതായത്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്താൻ മലപ്പുറം ഡിവൈഎസ്‌പിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
സ്വർണം കൈവശപ്പെടുത്തിയ ശേഷം പിന്നീട് തിരികെ നൽകി നടപടി ഒഴിവാക്കാൻ ശ്രമിച്ചെന്നാണ് അന്വേഷണ റിപ്പോർട്ടിലെ കണ്ടെത്തൽ. എന്നാൽ, അബദ്ധത്തിൽ സ്വർണം കൈവശം വന്നതും പിന്നീട് അത് മറന്നുപോയതുമാണെന്നാണ് മുൻ എസ്‌എച്ച്‌ഒയുടെ വിശദീകരണം.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group






