Spread the love

മലപ്പുറം: വിവിധ ജില്ലകളിൽ  വ്യാജ ചെക്ക് നല്‍കി തട്ടിപ്പ് നടത്തിയ നിരവധി കേസുകളിലെ പ്രതി പിടിയില്‍.

video
play-sharp-fill

കൊല്ലം കാരം മടത്തറ സ്വദേശി പറയാട്ട് ഹൗസില്‍ അഖിലിനെയാണ് (38) പൊന്നാനി പൊലീസ് അറസ്റ്റ് ചെയ്തത്.

പൊന്നാനി ചമ്രവട്ടം ജങ്ഷ നില്‍ സില്‍സില ഹാര്‍ഡ് വെയര്‍ ഷോപ്പിലെത്തി സൈറ്റ് എന്‍ ജിനീയറാണെന്ന് പരിചയപ്പെടുത്തി വാട്ടര്‍ പ്രൂഫ് പെയിന്റ് വാങ്ങിയ ശേഷം പണത്തിനുപകരം വ്യാജ ചെക്ക് നല്‍കി സ്ഥലം വിട്ടിരു ന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വ്യാജ ചെക്ക് നല്‍കി വാങ്ങി യ സാധനങ്ങള്‍ വെളിയങ്കോട്ടെ മറ്റൊരു പെയിന്റ് കടയില്‍ വില്‍ ക്കാന്‍ എത്തിയപ്പോള്‍ കടയുട മ പൊലീസില്‍ വിവരം അറിയിച്ചതിനെത്തുട ര്‍ന്നാണ് പൊ ന്നാനി പൊലിസ് എത്തി പ്രതിയെ പിടി കൂടിയത്.

ഒ.എല്‍. എ ക്‌സ് വ ഴി ഇടപാടുകാരില്‍ നിന്ന് മൊബൈല്‍ ഫോ ണും വാഹനങ്ങളും വാങ്ങി പണമില്ലാത്ത അക്കൗണ്ടിന്റെ ചെക്ക് നല്‍കി വഞ്ചന നടത്തിയ കേസും പ്രതിക്കെതിരെയുണ്ടെന്ന് പൊലീസ് പറഞ്ഞു.

തട്ടിപ്പുവഴി കൈകലാക്കുന്ന വാ ഹനങ്ങളില്‍ ഹാര്‍ഡ്വെയര്‍, ഫര്‍ണിച്ചര്‍ ഷോപ്പുകളില്‍ എത്തി വിസ്താരാ കമ്പനി മാനേജര്‍ ആണെന്ന് തെറ്റിദ്ധരിപ്പിച്ച്

സാധനങ്ങള്‍ വാങ്ങിയശേഷം കര്‍ണാടക ബാ ങ്കിന്റെ വിസ്താര കമ്പനിയുടെ പേ രിലുള്ള ചെക്ക് നല്‍കി ഉടമകളെ കബളിപ്പിച്ച് ശേഷം കടന്നുകളയുന്നതാണ് ഇയാളുടെ രീതി.