
തിരുവനന്തപുരം: ഇൻഡി സഖ്യത്തിന്റെ അവിശ്വാസ പ്രമേയ നീക്കം പരാജയപ്പെട്ടതിന് പിന്നാലെ തിരുവനന്തപുരം കോർപ്പറേഷൻ യോഗം അലങ്കോലമാക്കി പ്രതിപക്ഷം. മേയർക്കും ബിജെപിക്കുമെതിരെ പ്രകോപന മുദ്രാവാക്യവുമായി ഇടത് വലത് കൗണ്‍സിലർമാർ രംഗത്തെത്തി.
കൗണ്‍സില്‍ യോഗം ആരംഭിച്ചപ്പോള്‍ തന്നെ പ്രതിഷേധവുമായി സിപിഎം, കോണ്‍ഗ്രസ് കൗണ്‍സിലർമാർ രംഗത്ത് എത്തുകയായിരുന്നു. മേയർക്ക് അഭിവാദ്യം അർപ്പിച്ച് ബിജെപി അംഗങ്ങളും രംഗത്ത് എത്തി. തുടർന്ന് സിപിഎം അംഗങ്ങള്‍ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു. കൗണ്‍സിലർ സുഗതനെ പു റത്താക്കണമെന്നാണ് ഇവരുടെ ആവശ്യം.
ജനാധിപത്യപരമായ ഒരു തെരഞ്ഞെടുപ്പ് നടന്ന ഘട്ടത്തില്‍ ആരെയും അയോഗ്യരാക്കാൻ കഴിയില്ലെന്നാണ് കോടതി തന്നെ വ്യക്തമാക്കിയത്. ഇതില്‍ നിന്നും മുഖം രക്ഷിക്കാനുള്ള നടപടികളാണ് സിപിഎം നടത്തിയത്. സംഭവത്തിൽ അജണ്ടകള്‍ പാസാക്കി കൗണ്‍സില്‍ യോഗം അവസാനിപ്പിച്ച് മേയർ മടങ്ങി.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇതിനിടെ ഹാജർ ബുക്കില്‍ ഒപ്പിടുന്നതുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് രംഗത്ത് എത്തി. പോലീസ് അറസ്റ്റുചെയ്ത ബിജെപി കൗണ്‍സിലർ ആർ. സുഗതന് ഒപ്പിടുന്നതിനുവേണ്ടി ബിജെപി കൗണ്‍സിലർമാർ ഹാജർ ബുക്ക് മാറ്റിവെക്കാൻ ശ്രമിച്ചു എന്നാരോപിച്ചാണ് പ്രതിഷേധം തുടങ്ങിയത്. ഇത് അനുവദിക്കില്ല എന്നുപറഞ്ഞ് കോണ്‍ഗ്രസ് കൗണ്‍സിലർമാർ ഹാജർ ബുക്ക് പിടിച്ചുവാങ്ങി. പിന്നാലെ, കോണ്‍ഗ്രസ് അംഗങ്ങളുടെ കൈയില്‍നിന്ന് ഹാജർ ബുക്ക് ബിജെപി പ്രവർത്തകർ പിടിച്ചുവാങ്ങി.
കെ.എസ്. ശബരീനാഥനടക്കമുള്ള നേതാക്കള്‍ പോർവിളി നടത്തി രംഗത്തെത്തി. കോണ്‍ഗ്രസ് കൗണ്‍സിലർമാർ ഹാജർ ബുക്ക് കൈയടക്കിവെക്കാൻ ശ്രമിച്ചതാണ് പ്രശ്നങ്ങള്‍ക്ക് തുടക്കമിട്ടതെന്ന് ബിജെപി കൗണ്‍സിലർമാർ ആരോപിച്ചു. അവരുടെ കൈയില്‍നിന്നും ബുക്ക് തിരികെ വാങ്ങാൻ ശ്രമിക്കുക മാത്രമാണ് ചെയ്തതെന്നും അത് കൈയ്യാങ്കളിയിലേക്ക് കൊണ്ടുപോയത് കോണ്‍ഗ്രസ് കൗണ്‍സിലർമാരാണെന്നും ബിജെപി കൗണ്‍സിലർമാർ ആരോപിച്ചു.
ഇതിനിടെ സിപിഎം നേതാവ് വി.ശിവൻകുട്ടി കോർപ്പറേഷനില്‍ എത്തി. കോർപറേഷനില്‍ നടന്നത് ഗുണ്ടാവിളയാട്ടമാണെന്നും തിരുവനന്തപുരം കോർപറേഷന്റെ ചരിത്രത്തില്‍ ഇത്രയും സംഘർഷഭരിതമായ കാലമുണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ബിജെപി കൗണ്‍സിലർമാരുടെ നേതൃത്വത്തില്‍ മറ്റുള്ളവരെ കൈയ്യേറ്റം ചെയ്യുകയായിരുന്നു എന്നും വി. ശിവൻകുട്ടി പറഞ്ഞു.







