Spread the love

പത്തനംതിട്ട: പത്തനംതിട്ടയില്‍ ഊര് മൂപ്പനെ കാണാതായതായി പരാതി. പത്തനംതിട്ട കാട്ടാത്തി ഉന്നതിയില്‍ മോഹന്‍ദാസിനെയാണ് കാണാതായത്.

video
play-sharp-fill

മോഹൻദാസിനെയാണ് ശനിയാഴ്ച രാവിലെ മുതലാണ് കാണാതായത്. രാവിലെ സമീപത്തെ വനത്തിലേക്ക് കയറിപ്പോയ മോഹൻദാസിനെ തേടി കരിപ്പാൻതോട് സ്റ്റേഷനിലെ വനപാലകരും കോന്നി പൊലീസും നാട്ടുകാരും ചേർന്ന് വനത്തിനുള്ളിൽ വ്യാപകമായ തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല.

2023-ലെ ഒരു കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം മോഹൻദാസിന് സമൻസ് ലഭിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മോഹൻദാസ് കാടുകയറിയതെന്നാണ് വിവരം. ഉൾവനത്തിലേക്ക് കയറിപ്പോയതിനാൽ അതീവ ജാഗ്രതയോടെയാണ് തെരച്ചിൽ പുരോഗമിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group