
കൊച്ചി: നെടുമ്പാശ്ശേരിയില്‍ വാഹനാപകടത്തില്‍ പത്തനംതിട്ട സ്വദേശികളായ യുവാക്കള്‍ക്ക് ദാരുണാന്ത്യം. നെടുമ്പാശ്ശേരിയിലെ ദേശീയപാതയില്‍ ഇന്ന് രാവിലെയായിരുന്നു സംഭവം.
പത്തനംതിട്ട വെട്ടിപ്പുറം ശ്രീശൈലം വീട്ടില്‍ കുമാറിന്റെ മകൻ കബില്‍ (24), പത്തനംതിട്ട മാക്കൻ കുന്നുകര സ്വദേശി ആദിത്യൻ (23) എന്നിവരാണ് മരിച്ചത്.
ഇവർ സഞ്ചരിച്ച ബൈക്ക് നിയന്ത്രണം വിട്ട് ആദ്യം കാറിലും പിന്നീട് ലോറിയിലും ഇടിക്കുകയായിരുന്നു. സംഭവസ്ഥലം സ്ഥിരം അപകട മേഖലയാണെന്നാണ് നാട്ടുകാരുടെ ആരോപണം. അധികൃതർ നടപടിയെടുക്കാത്തതിനെ തുടർന്ന് നാട്ടുകാർ പ്രതിക്ഷേധം നടത്തി വരികയായിരുന്നു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group






