
രാജസ്ഥാൻ: രാജസ്ഥാനില്‍ 13 വയസുകാരിയെ അഞ്ച് ദിവസത്തിനിടെ മുപ്പതിലധികം പേര് ചേര്‍ന്ന് കൂട്ടബലാത്സംഘം ചെയ്തു. രാജസ്ഥാനിലെ ശ്രീ ഗംഗാനഗറിലാണ് ക്രൂരത.
പെണ്‍കുട്ടിയെ റിക്ഷാ തൊഴിലാളി തട്ടിക്കൊണ്ട്പോയി ഹോട്ടലുടമയ്ക്ക് വില്ക്കുകായിരുന്നു. നിരവധി ഹോട്ടലുകളില്‍ പെണ്‍കുട്ടിയെ എത്തിച്ച് പീഡിപ്പിക്കുകയായിരുന്നു. നിര്‍ബന്ധിച്ച് മദ്യം കുടിപ്പിച്ചായിരുന്നു പീഡനമെന്നാണ് കുട്ടിയുടെ മൊഴി.
കുട്ടിയെ കാണാതായതിനെ തുടര്‍ന്നാണ് അമ്മ പൊലീസില്‍ പരാതി നല്‍കിയത്. പിന്നാലെ പൊലീസ് തിരച്ചില്‍ നടത്തുന്നതിനിടെ കുട്ടി തിരികെ വീട്ടിലെത്തുകയായിരുന്നു. പെണ്‍കുട്ടിയെ പീഡനത്തിന് ശേഷം വഴിയിലുപേക്ഷിച്ചതാകാമെന്നാണ് പൊലീസിന്റെ സംശയം. ഹോട്ടലുടമകളും മാനേജര്മാരുമായ ആളുകളെയാണ് കേസില്‍ പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നതെന്നാണ് വിവരം. കൂടുതല്‍ പേരെ അറസ്റ്റ് ചെയ്യാലുള്ള നീക്കവും പൊലീസ് നടത്തുന്നുണ്ട്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
അതേസമയം സംഭവം വലിയ പ്രതിഷേധങ്ങള്‍ക്ക് ഇടയാക്കിയിട്ടുണ്ട്. ഏകദേശം 150ഓളം അനധികൃത ഹോട്ടലുകള്‍ ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇത്തരം ഹോട്ടലുകള്‍ അടച്ചുപൂട്ടണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് രംഗത്ത് വന്നു.
പ്രതികള്‍ക്ക് വധശിക്ഷ നല്‍കണമെന്നാണ് കരണ്‍പൂരില്‍ നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എ രുപീന്ദ്ര സിങ് കുന്നാര്‍ പറഞ്ഞത്. കേസില്‍ കര്‍ശന നടപടി ഉണ്ടായില്ലെങ്കില്‍ വലിയ പ്രക്ഷോഭങ്ങളിലേക്ക് കടക്കുമെന്നാണ് പ്രതിപക്ഷം മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ഇത് ഭരണ സംവിധാനത്തിന്റെയും പൊലീസിന്റെയും പരാജയമാണെന്നും ഉത്തരവാദിത്തം ഏറ്റെടുത്ത് ബന്ധപ്പെട്ടവര്‍ രാജിവെക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു.







