
തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിയില്‍ വൈദ്യുതി റെഗുലേറ്ററി കമ്മീഷൻ്റെ നിർണായക യോഗം നാളെ ചേരും.
ഉയർന്ന വിലയ്ക്ക് വൈദ്യുതി വാങ്ങാനുള്ള കെഎസ്‌ഇബിയുടെ അപേക്ഷ കമ്മീഷൻ ഈ സിറ്റിംഗില്‍ വീണ്ടും പരിഗണിക്കും.
കഴിഞ്ഞ ദിവസം അപേക്ഷ പരിഗണിച്ചപ്പോള്‍ കെഎസ്‌ഇബിയെ കമ്മീഷൻ കുറ്റപ്പെടുത്തിയിരുന്നു. വൈദ്യുതി പ്രതിസന്ധി നേരിടാൻ കെഎസ്‌ഇബി സ്വീകരിക്കുന്ന നടപടികള്‍ ശരിയാകുന്നില്ലെന്നായിരുന്നു റെഗുലേറ്ററി കമ്മീഷൻ്റെ വിമർശനം.
Whatsapp Group 1 | Whatsapp Group 2 |Telegram Group
തുടർന്ന് കെഎസ്‌ഇബിയോട് കൂടുതല്‍ വിവരങ്ങള്‍ ഹാജരാക്കാൻ കമ്മീഷൻ ആവശ്യപ്പെട്ടിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിലാണ് വീണ്ടും അപേക്ഷ പരിഗണിക്കുന്നത്.
അതെസമയം സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം തുടരുകയാണ്. ജൂണ്‍ 30 വരെയാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. വൈകിട്ട് 6 മുതല്‍ 12 വരെ മിതമായ നിയന്ത്രണം ഏർപ്പെടുത്തുമെന്നാണ് കെഎസ്‌ഇബിയുടെ അറിയിപ്പ്.







