
കൊച്ചി: എറണാകുളം കുറുപ്പുംപ്പടിയിൽ സർക്കിൾ ഇൻസ്പെക്ടറിന്റെ ( സിഐ) ക്വാട്ടേഴ്സിൽ വിജിലൻസ് നടത്തിയ മിന്നൽ പരിശോധനയിൽ 40,000 രൂപ പിടിച്ചെടുത്തു. സിഐ രാജേഷ് കുമാറിന്റെ ക്വാട്ടേഴ്സിലാണ് ഇന്നലെ പരിശോധന നടത്തിയത്. വിജിലൻസ് ഡയറക്ടർക്ക് കിട്ടിയ രഹസ്യവിവരത്തെ തുടർന്നാണ് പരിശോധന.
റെയ്ഡ് നടക്കുന്ന സമയത്ത് ഒരു കേസിലെ പ്രതി സിഐയുടെ ക്വാർട്ടേഴ്സിൽ ഉണ്ടായിരുന്നുവെന്നാണ് പുറത്തുവരുന്ന വിവരം.
ഇയാൾ എന്തിനിവിടെ എത്തി എന്നതിൽ വ്യക്തതയില്ല. ക്വാർട്ടേർസിൽ നടന്ന പരിശോധനയിൽ കണക്കിൽപ്പെടാത്ത 40,000 രൂപ വിജിലൻസ് സംഘം പിടിച്ചെടുത്തിട്ടുണ്ട്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
സിഐ രാജേഷ് കുമാറിനെതിരെ ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു വിജിലൻസിന്റെ അപ്രതീക്ഷിത നീക്കം. ക്വാർട്ടേഴ്സിൽ നിന്ന് പിടിച്ചെടുത്ത പണത്തിന്റെ ഉറവിടത്തെക്കുറിച്ച് വ്യക്തമായ മറുപടി നൽകാൻ സിഐക്ക് കഴിഞ്ഞിട്ടില്ലെന്നാണ് സൂചന.
ഈ തുക കൈക്കൂലി വാങ്ങിയതാണോ എന്ന കാര്യവും വിജിലൻസ് അന്വേഷിക്കുന്നുണ്ട്. പരിശോധന വേളയിൽ ഒരു കേസിലെ പ്രതിയെ സിഐയുടെ താമസസ്ഥലത്ത് കണ്ടെത്തിയത് ഉദ്യോഗസ്ഥരും പ്രതിയും തമ്മിലുള്ള വഴിവിട്ട ബന്ധത്തിലേക്കാണ് വിരൽ ചൂണ്ടുന്നത്.
സംഭവവുമായി ബന്ധപ്പെട്ട് സിഐ രാജേഷ് കുമാറിനെതിരെ വിശദമായ അന്വേഷണം നടത്തും. കേസിൽ വരും ദിവസങ്ങളിൽ കൂടുതൽ നടപടി ഉണ്ടാകുമെന്നാണ് റിപ്പോർട്ട്.







