
തൃക്കൊടിത്താനം: സർക്കാർ നിരോധിച്ച മയക്കുമരുന്നായ എം.ഡി.എം.എ കൈവശം വെച്ച് മോട്ടോർസൈക്കിളിൽ സഞ്ചരിച്ച യുവാവിനെ തൃക്കൊടിത്താനം പോലീസ് അറസ്റ്റ് ചെയ്തു. പായിപ്പാട് പള്ളിക്കത്തോട് കറുകൊറ്റയിൽ വീട്ടിൽ സജിത്ത് സാജൻ ആണ് പിടിയിലായത്.
കുന്നുംപുറം ഭാഗത്ത് വാഹന പരിശോധന നടത്തുന്നതിനിടെ സംശയാസ്പദമായി എത്തിയ മോട്ടോർസൈക്കിൾ തടഞ്ഞുനിർത്തി പരിശോധിച്ചപ്പോഴാണ് ഉപയോഗത്തിനും വിൽപ്പനയ്ക്കുമായി സൂക്ഷിച്ചിരുന്ന 0.332 ഗ്രാം എം.ഡി.എം.എ കണ്ടെത്തിയത്. സിപ്പ്-ലോക്ക് കവറിലാണ് മയക്കുമരുന്ന് സൂക്ഷിച്ചിരുന്നത്. ഇയാളിൽ നിന്ന് എം.ഡി.എം.എയും മോട്ടോർസൈക്കിളും പോലീസ് കസ്റ്റഡിയിലെടുത്തു.






