Spread the love

തിരുവനന്തപുരം: കേരള കാര്‍ഷിക സര്‍വകലാശാല താത്കാലിക വൈസ് ചാന്‍സലര്‍ നിയമനവുമായി ബന്ധപ്പെട്ട ഗവര്‍ണ്ണറുടെ തീരുമാനത്തെ തള്ളാതെ കൃഷി മന്ത്രി ടി സിദ്ദിഖ്.

video
play-sharp-fill

സീനിയോരിറ്റി പരിഗണിച്ചുകൊണ്ടാണ് ഡോ.സജിത റാണിക്ക് നിയമനം നല്‍കിയതെന്നാണ് ലോക്ഭവന്‍ നല്‍കിയ വിശദീകരണമെന്ന് ടി സിദ്ദിഖ് പറഞ്ഞു.

അക്കാദമിക് എക്‌സലന്‍സിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ പേരുകള്‍ നിര്‍ദ്ദേശിച്ചത്. സര്‍ക്കാര്‍ സര്‍ക്കാരിന്റെ നിലപാട് വ്യക്തമാക്കിയിട്ടുണ്ടെന്നും ടി സിദ്ദിഖ് കൂട്ടിച്ചേര്‍ത്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മന്ത്രി ടി സിദ്ദിഖ് നല്‍കിയ പേരുകള്‍ പരിഗണിക്കാതെയാണ് ബിജെപി ബന്ധമുള്ള സംഘടനാ നേതാവായ ഡോ. സജിത റാണിയെ നിയമിച്ചത്.

ഇതിനെതിരെ ഉന്നത വിദ്യാഭ്യാസമന്ത്രി റോജി എം ജോണ്‍ അടക്കമുള്ളവര്‍ വിമര്‍ശനം അറിയിച്ചിരുന്നു. അഗ്രികള്‍ച്ചര്‍ യൂണിവേഴ്‌സിറ്റിയില്‍ ഒരു കേടുപാടും ഇല്ലാതെ കാത്തുസൂക്ഷിക്കാനുള്ള ഉത്തരവാദിത്വം സര്‍ക്കാര്‍ വഹിക്കുമെന്നാണ് ഇന്ന് മാധ്യമങ്ങളോട് സംസാരിക്കവേ ടി സിദ്ദിഖ് പറഞ്ഞിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് കൂടുതല്‍ വിശദാംശങ്ങള്‍ പിന്നീട് പറയും. സര്‍ക്കാര്‍ നല്‍കിയ പേരല്ല നിലവില്‍ നിന്ന് ഉത്തരവാതിരിക്കുന്നത്. അപ്പോയിന്റിംഗ് അതോറിറ്റി ചാന്‍സലര്‍ ആണെന്നും ടി സിദ്ദിഖ് പറഞ്ഞു.