Spread the love

 

ആലപ്പുഴ: ചമ്പക്കുളം മൂലം വള്ളംകളി നടക്കുന്ന ദിവസം കുട്ടനാടിന് പ്രാദേശിക അവധി അനുവദിക്കില്ലെന്ന മുഖ്യമന്ത്രിയുടെ വിവാദ പരാമർശത്തിനെതിരെ പ്രതിഷേധം ശക്തമാക്കി ഡി വൈ എഫ് ഐ. ചമ്പക്കുളത്ത് മുഖ്യമന്ത്രിയുടെ കോലം വഹിച്ചുകൊണ്ടുള്ള വള്ളം തുഴഞ്ഞായിരുന്നു പ്രതിഷേധം. തുടർന്ന് ചമ്പക്കുളം കവലയിൽ പ്രതിഷേധ പ്രകടനവും സംഘടിപ്പിച്ചു.

video
play-sharp-fill

ഇന്നലെ ചമ്പക്കുളം മൂലം ജലോത്സവം ഫാൻസ് ക്ലബ്ബിന്റെ നേതൃത്വത്തിലും പ്രതിഷേധം നടന്നിരുന്നു. വള്ളംകളി നടക്കുന്ന തിങ്കളാഴ്ച കുട്ടനാടിന് പ്രാദേശിക അവധി പ്രഖ്യാപിക്കണമെന്ന് കുട്ടനാട് എം.എൽ.എ റെജി ചെറിയാൻ നിയമസഭയിൽ സബ്മിഷനിലൂടെ ആവശ്യപ്പെട്ടിരുന്നു.

ആവശ്യം പരിഗണിക്കാമെന്ന് മുഖ്യമന്ത്രി സഭയിൽ മറുപടി നൽകിയെങ്കിലും, പിന്നീട് സീറ്റിലിരുന്ന് “ഒരു കാരണവശാലും അവധി കൊടുക്കില്ല”യെന്ന് പറയുന്ന വീഡിയോ പുറത്തുവന്നതാണ് വിവാദത്തിന് ഇടയാക്കിയത്. മൈക്ക് ഓഫാണെന്ന് കരുതിയാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞതെന്നാണ് വിവരം. ദൃശ്യങ്ങൾ പുറത്തുവന്നതോടെ വിവിധ സംഘടനകളുടെ നേതൃത്വത്തിൽ പ്രതിഷേധം ശക്തമാകുകയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group