
തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷനില്‍ ബിജെപിക്ക് എതിരായ അവിശ്വാസ പ്രമേയത്തിന് യുഡിഎഫ് മുൻകൈ എടുക്കുമെന്ന് കെ.എസ്.
ശബരീനാഥൻ. അവിശ്വാസപ്രമേയം യുഡിഎഫിന് ഒറ്റയ്ക്ക് കൊണ്ടു വരാൻ കഴിയില്ലെന്നും ശബരീനാഥൻ പറഞ്ഞു.
അവിശ്വാസപ്രമേയത്തിനൊപ്പം നില്‍ക്കാൻ എല്‍ഡിഎഫിന് താല്‍പ്പര്യം ഉണ്ടോയെന്ന് അദ്ദേഹം ചോദിച്ചു. തിങ്കളാഴ്ച കോർപ്പറേഷനിലേക്ക് മാർച്ച് നടത്തുമെന്നും കെ.എസ്.ശബരീനാഥൻ പറഞ്ഞു.
അവിശ്വാസപ്രമേയം അവതരിപ്പിക്കാൻ മൂന്നില്‍ ഒന്ന് പിന്തുണ ആവശ്യമാണ്. അതുകൊണ്ട് തന്നെ എല്‍ഡിഎഫ് പിന്തുണയ്ക്കുമോയെന്ന് ശബരീനാഥൻ ചോദിച്ചു. സുഗതനെ രക്ഷിക്കാനുള്ള ഓട്ടമാണ് കോർപ്പറേഷനില്‍ നടക്കുന്നത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ബിജെപിയെക്കൊണ്ട് കോർപ്പറേഷൻ ഭരിക്കാൻ കഴിയുന്നില്ല. തെരുവില്‍ തല്ലുന്നതിനേക്കാള്‍ നല്ലത് നിയമപരമായി അവിശ്വാസ പ്രമേയം കൊണ്ടു വരുന്നതാണ് നല്ലതെന്നും അദ്ദേഹം വ്യക്തമാക്കി.







