
കോട്ടയം: എൻ.സി.പി( എസ്.പി) യിൽ പിളർപ്പുണ്ടാക്കി, പുതിയ പാർട്ടി രൂപീകരിക്കുവാൻ ഇറങ്ങി പുറപ്പെട്ടവർ നിരാശരായി ഇരുട്ടിൽ തപ്പി അലയുകയാണെന്ന് എൻ.സി.പി.(എസ് പി) സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. കെ. ആർ. രാജൻ പറഞ്ഞു.
കടുത്തരാഷ്ട്രീയ വഞ്ചന നടത്തിയ ഇവർ പല പാർട്ടികളിലും അഭയം പ്രാപിക്കുവാൻ യാചിച്ചു നടക്കുന്ന ദയനീയാവസ്ഥയിലാണെന്നും കെ.ആർ. രാജൻ പറഞ്ഞു
കോട്ടയത്ത് ചേർന്ന എൻ.സി.പി (എസ്.പി) ജില്ലാ നേതൃ യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. എൻ.സി.പി (എസ്.പി) ദേശീയ തലത്തിൽ ഇന്ത്യാ മുന്നണിയിലും കേരളത്തിൽ ഇടതുപക്ഷ ജനാധിപത്യമുന്നണിയിലും ശക്തമായി തുടരുമെന്നും കെ.ആർ രാജൻ പറഞ്ഞു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ശക്തി ഹോട്ടൽ ഓഡിറ്റോറിയത്തിൽ ചേർന്ന നേതൃയോഗത്തിൽ സംസ്ഥാന എക്സിക്യൂട്ടിവ് അംഗം ബഷീർ തേനംമാക്കൽ അദ്ധ്യക്ഷത വഹിച്ചു.
സംസ്ഥാന നിർവ്വാഹക സമിതി അംഗങ്ങളായ മിർഷാ ഖാൻ,പി.ഒ. രാജേന്ദ്രൻ ,പി. ഏ.താഹ,അഡ്വ.സതീഷ് തെങ്ങും താനം, ജില്ലാ ജനറൽ സെക്രട്ടറിമാരായ ബാബു കപ്പക്കാല, അഫ്സൽ മഠത്തിൽ, രാധാകൃഷ്ണൻ ഓണമ്പളളി, ജോബി കേളിയംപറമ്പിൽ, കുഞ്ഞുമോൻ വെള്ളഞ്ചി, റെജി കൂരോപ്പട,നിയോജക മണ്ഡലം പ്രസിഡൻ്റ്മാരായ പി. ഏ. സാലു,രഘു ബാലരാമപുരം, മാത്യു പാമ്പാടി, ഉണ്ണിരാജ,നേതാക്കളായ പി. എം. ഇബ്രാഹിം, കോട്ടയം അഖിൽ, അനു ഏറ്റുമാനൂർ, കെ.വി. വൈശാഖ്, സാദത്ത് കളരിക്കൽ, ബിനു അതിരമ്പുഴ, തോമസ് തീപ്പൊരി, ഷിഹാബുദീൻ,സീതുമോൾ കെ, അജേഷ് പി.എസ്, റെജിമോൻ സെബാസ്റ്റ്യൻ, അഖിൽ ദേവ് എന്നിവർ പ്രസംഗിച്ചു.







