
പൂനെ: കുറ്റക്കാരിയാണെന്ന് തെളിഞ്ഞാല്‍ തന്റെ മകളെ തൂക്കിക്കൊല്ലണമെന്ന്, കാമുകനൊപ്പം ചേര്‍ന്ന് പ്രതിശ്രുതവരനെ കൊലപ്പെടുത്തിയ കേസിലെ പ്രതി സിയാ ഗോയലിന്റെ (20) അമ്മ.
കാമുകന് ചേതന്‍ ചൗധരിക്കൊപ്പം ചേര്‍ന്ന് പ്രതിശ്രുത വരന് കേതന് അഗര്‍വാളിനെ (26) കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് സിയ. പ്രതിശ്രുത വരനെ മഹാരാഷ്ട്രയിലെ ലോഹഗാഡ് കോട്ടയില്‍ നിന്ന് തള്ളിയിട്ട് കൊലപ്പെടുത്തിയ കേസില്‍ സിയയെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
‘അവള് കുറ്റക്കാരിയാണെങ്കില്‍ അവള്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ തന്നെ കിട്ടണം. കുറ്റം ചെയ്തിട്ടുണ്ടെങ്കില്‍ അവളെ തൂക്കിക്കൊല്ലൂ. ഒരമ്മയാണ് ഇതു പറയുന്നത്.’സിയയുടെ മാതാവ് പറഞ്ഞു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കേതന്റേത് അപകടമരണമാണെന്നാണ് ആദ്യം കരുതിയിരുന്നത്. എന്നാല്‍ പിന്നീട് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകമാണെന്ന് വ്യക്തമായത്.
സിയയുടെ അച്ഛന് പ്രവീണ്‍ ഗോയലും സമാനമായ പ്രതികരണമാണ് നടത്തിയത്. ‘ഈ കേസില്‍ ആരാണോ കുറ്റം ചെയ്തത് അത് എന്റെ മകളാണെങ്കില്‍ കൂടി തൂക്കിക്കൊല്ലണം.
മകള്‍ കൊലപാതകക്കേസില്‍ അറസ്റ്റിലായതോടെ ഹൃദയാഘാതമുണ്ടായ പ്രവീണ്‍ ഗോയല്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്. വിവാഹത്തിന് സിയ ഒരിക്കലും വിസമ്മതം പ്രകടിപ്പിച്ചിരുന്നില്ലെന്നും എപ്പോഴും കേതനോടു സന്തോഷത്തോടെയാണ് സംസാരിച്ചിരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.







