
തിരുവനന്തപുരം: സംസ്ഥാനത്ത് വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി ഘടന മാറ്റാൻ ഇടയില്ല.
ധനബില്ലില്‍ നികുതി ഘടന തുടർന്നേക്കും.
ബില്ല് പാസായാലും വില്‍പന സാധ്യമല്ലെന്ന വാദമാണ് സർക്കാർ മുന്നോട്ടുവെക്കുന്നത്.
പുതിയ ഇനം മദ്യം വിപണിയില്‍ എത്തിക്കണമെങ്കില്‍ എക്സൈസിൻ്റെ അനുമതി ആവശ്യമാണെന്നും സർക്കാർ പറയുന്നു. ഇക്കാര്യത്തില്‍ ഘടക കക്ഷികളുമായി മുഖ്യമന്ത്രി ആശയ വിനിമയം നടത്തും.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
മുസ്ലീം ലീഗടക്കം ഘടകകക്ഷികള്‍ എതിർപ്പുയർത്തിയതിനെ തുടർന്നാണ് കൂടുതല്‍ ചർച്ചകളിലേക്ക് സർക്കാർ കടക്കുന്നത്.
ജൂലൈ ഒന്നിന് അവതരിപ്പിക്കുന്ന ധനബില്ലിലാണ് നികുതി ഘടന തുടർന്നേക്കുക. നികുതി ഘടന ഉടൻ മാറ്റേണ്ടെന്ന അഭിപ്രായമാണ് നിലവില്‍ മുഖ്യമന്ത്രി വി ഡി സതീശനുള്ളത്.
വിവാദം അവസാനിപ്പിച്ചുവെന്ന നിലപാടിലാണ് എതിർപ്പ് ഉയർത്തിയിരുന്ന എക്സൈസ് മന്ത്രി അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍.







