Spread the love

ബംഗളൂരു: ബംഗളൂരു സ്ഫോടനക്കേസിൽ ജയിൽ കഴിയുന്ന മലപ്പുറം സ്വദേശി സക്കരിയയുടെ ജാമ്യാപേക്ഷ കോടതി തള്ളി.
രോഗബാധിതയായി കഴിയുന്ന ഉമ്മയെ പരിചരിക്കാൻ താൽക്കാലിക ജാമ്യം അനുവദിക്കണമെന്ന സക്കരിയയുടെ അപേക്ഷയാണ് ബംഗളൂരുവിലെ പ്രത്യേക കോടതി തള്ളിയത്.

video
play-sharp-fill

ശുചിമുറിയിൽ തെന്നി വീണ് ഇടുപ്പെല്ലിന് ഗുരുതരമായി പരിക്കേൽക്കുകയും അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയമാകുകയും ചെയ്ത ഉമ്മയുടെ പരിചരണത്തിനായി 15 ദിവസത്തേക്കാണ് സക്കരിയ ജാമ്യം തേടിയിരുന്നത്.

ശസ്ത്രക്രിയ കഴിഞ്ഞിട്ടും ആരോഗ്യ അവസ്ഥക്ക് കാര്യമായ പുരോഗതി ഇല്ലാത്തതിനാൽ ചലനശേഷി നഷ്ടപ്പെട്ട് പൂർണമായും കിടപ്പിലാണെന്നും ഭക്ഷണം, മരുന്ന് തുടങ്ങിയ അടിസ്ഥാന ആവശ്യങ്ങൾക്ക് പോലും മറ്റുള്ളവരുടെ നിരന്തരമായ സഹായം ആവശ്യമാണെന്നും വിദേശത്തായ സഹോദരന് മടങ്ങി

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വരാൻ തടസ്സമുണ്ടെന്നും ഭർതൃഗൃഹത്തിലായ സഹോദരിക്ക് നിരന്തരമായ പരിചരണം നൽകാൻ ഒറ്റയ്ക്ക് കഴിയുന്ന സാഹചര്യമല്ലെന്നും അതിനാൽ മാതാവിനെ നിരന്തരമായ പരിചരണം നൽകാൻ കഴിയുന്ന ഒരേയൊരു മകൻ താൻ ആണെന്നും സക്കറിയ ജാമ്യാപേക്ഷയിൽ ബോധിപ്പിച്ചിരുന്നു.

2009 മുതൽ 17 വർഷക്കാലമായി എട്ടാം പ്രതിയായ സക്കരിയ ജാമ്യമില്ലാതെ വിചാരണ തടവുകാരനായി ജയിലിൽ കഴിയുകയാണ്. വിചാരണ വേഗത്തിൽ തീർക്കണമെന്ന സുപ്രീംകോടതിയുടെ നിർദ്ദേശം ഉണ്ടായിട്ടും വിചാരണ നീണ്ടു പോവുകയാണ്.