Spread the love

കൊല്ലം: കൊല്ലത്ത് സ്വകാര്യ ബസിടിച്ച് ബൈക്ക് യാത്രികനായ ഗൃഹനാഥന് ദാരുണാന്ത്യം. തൊടിയൂർ സ്വദേശി വിളയിൽ പടീറ്റതിൽ ശശി (54) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന മകൾ ശരണ്യ (27) യെ ഗുരുതരാവസ്ഥയിൽ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

video
play-sharp-fill

ഇന്ന് ഉച്ചയ്ക്ക് രണ്ടുമണിയോടെ മാരാരിത്തോട്ടം പമ്പിന് സമീപത്തായിരുന്നു അപകടം. സ്വകാര്യ ബസിന്റെ അമിതവേഗതയും അശ്രദ്ധമായി വാഹനത്തെ മറികടക്കാൻ ശ്രമിച്ചതുമാണ് ദുരന്തത്തിന് വഴിയൊരുക്കിയത്.

ശാസ്താംകോട്ട ഭാഗത്തേക്ക് പോകുകയായിരുന്ന സ്വകാര്യ ബസ്, മുന്നിലുണ്ടായിരുന്ന കെഎസ്ആർടിസി ബസിനെ മറികടക്കാൻ ശ്രമിക്കുന്നതിനിടെയാണ് ബൈക്കിൽ ഇടിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബൈക്കുമായി റോഡ് മുറിച്ചുകടക്കാൻ ശ്രമിച്ചതാണ് ശശി.

ഇടിയുടെ ആഘാതത്തിൽ തൽക്ഷണം തന്നെ ശശി മരിച്ചു. മൃതദേഹം കരുനാഗപ്പള്ളി താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പോസ്റ്റ് മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.