Spread the love

തിരുവനന്തപുരം: ദൈവങ്ങളുടെയും ബലിദാനികളുടെയും പേരില്‍ സത്യപ്രതിജ്ഞ ചെയ്ത നടപടി ഹൈക്കോടതി റദ്ദാക്കിയതിന് തൊട്ടുപിന്നാലെ ബിജെപി അംഗങ്ങള്‍ വീണ്ടും സത്യപ്രതിജ്ഞ ചെയ്തു.
പ്രതിപക്ഷ അംഗങ്ങളെ അറിയിക്കാതെ നടത്തിയ സത്യപ്രതിജ്ഞയില്‍ ദുരൂഹതയുണ്ട് എന്ന് കോണ്‍ഗ്രസ് അംഗം കെഎസ് ശബരിനാഥന്‍ പ്രതികരിച്ചു.

video
play-sharp-fill

തിരുവനന്തപുരം കോര്‍പറേഷനിലെ 20 ബിജെപി അംഗങ്ങളാണ് വിവാദമായ സത്യപ്രതിജ്ഞ ചൊല്ലിയത്. ഇതിനെതിരെ എല്‍ഡിഎഫ് നേതാവ് എസ്പി ദീപക് നല്‍കിയ ഹര്‍ജിയില്‍ ഹൈക്കോടതി നിര്‍ണായക ഉത്തരവിടുകയായിരുന്നു. പുതിയ സത്യപ്രതിജ്ഞയ്ക്ക് നാല് ആഴ്ചത്തെ സമയം കോടതി നല്‍കിയിരുന്നു എങ്കിലും 19 ബിജെപി അംഗങ്ങള്‍ മണിക്കൂറുകള്‍ക്കകം സത്യപ്രതിജ്ഞ ചൊല്ലുകയായിരുന്നു.

ഈ സത്യപ്രതിജ്ഞ നിയമവിരുദ്ധമാണ് എന്ന് ചൂണ്ടിക്കാട്ടി എല്‍എസ്ജിഡി പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് എല്‍ഡിഎഫ് പരാതി നല്‍കി. പരാതിക്കാരനെ പോലും അറിയിക്കാതെയാണ് സത്യപ്രതിജ്ഞ നടന്നത്. മാധ്യമപ്രവര്‍ത്തകര്‍ വിളിച്ചു ചോദിച്ചപ്പോഴാണ് സത്യപ്രതിജ്ഞയുടെ കാര്യം അറിഞ്ഞതെന്ന് ദീപക് പറയുന്നു. തിടുക്കം കാട്ടിയതില്‍ ദുരൂഹതയുണ്ട് എന്ന് ശബരിനാഥന്‍ പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ശബരിനാഥന്റെ വാക്കുകള്‍- ”നഗരസഭയിലെ ഇരുപത് ബിജെപി അംഗങ്ങളുടെ പുനര്‍ സത്യപ്രതീജ്ഞ പിന്‍വാതിലിലൂടെ ഇന്ന് നടത്തിയത് ദുരൂഹമാണ്. ഇന്ന് ഉച്ചയ്ക്കാണ് ഈ വിഷയത്തില്‍ ബഹുമാനപ്പെട്ട ഹൈക്കോടതിയുടെ ഇടപെടല്‍ ഉണ്ടായത്. നാലാഴ്ചകള്‍ക്കുള്ളില്‍ പുനര്‍ സത്യപ്രതീജ്ഞാ നടത്തിയാല്‍ മതി എന്ന് വ്യക്തമായ വിധിയുള്ളപ്പോള്‍ എന്തിനാണ് ഇന്ന് ഈ തിടുക്കം കൂട്ടിയത്? തദ്ദേശ വകുപ്പിനെ അറിയിക്കാതെ, മറ്റു

കൗണ്‍സില്‍ അംഗങ്ങളെ അറിയാതെ, മാനദണ്ഡങ്ങള്‍ പാലിക്കാതെ ഈ പിന്‍വാതില്‍ സത്യപ്രതിജ്ഞ ശരിയായ നടപടിയല്ല. സര്‍ക്കാര്‍ ഉദ്യോഗസ്ഥയായ നഗരസഭ സെക്രട്ടറി തദ്ദേശ വകുപ്പിന്റെ നിര്‍ദേശങ്ങള്‍ ആരായാതെയാണ് സ്വമേധയാ ഈ തീരുമാനം എടുത്തത് എന്നും മനസിലാക്കുന്നു. ഇത് സംബന്ധിച്ച ഞങ്ങളുടെ പരാതി ബഹുമാനപെട്ട തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രിയെ അറിയിച്ചിട്ടുണ്ട്.”