Spread the love

തിരുവനന്തപുരം: ശബരിമല എക്സിക്യൂട്ടീവ് ഓഫീസർ സ്ഥാനത്ത് നിന്ന് ഒ.ജി. ബിജുവിനെ മാറ്റി. തുടരാൻ താൽപര്യമില്ലെന്ന് ഉദ്യോഗസ്ഥനിൽ നിന്ന് എഴുതി വാങ്ങിയ ശേഷമാണ് മാറ്റിയത്.

video
play-sharp-fill

ബിജുവിനെതിരായ ഹൈക്കോടതി പരാമർശത്തിന് പിന്നാലെയാണ് ബോർഡ് തീരുമാനം. ആടിയ ശിഷ്ടം നെയ്യ്, അഷ്ടാഭിഷേകം അഴിമതിയിൽ ഉൾപ്പെടെ ബിജുവിൻ്റെ പങ്ക് സംശയിച്ചിരുന്നു. ഹൈക്കോടതി അനുമതി ഇല്ലാതെയാണ് ബിജുവിന് ബോർഡ് പുനർ നിയമനം നൽകിയത്.

തിരുവിതാംകൂർ ദേവസ്വം ബോർഡിലെ ഉദ്യോ​ഗസ്ഥർ സ്ഥിരമായി ശബരിമലയിൽ തുടരുന്നതിൽ ഹൈക്കോടതി കഴിഞ്ഞ ദിവസം വിശദീകരണം തേടിയിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഉന്നത ഉദ്യോ​ഗസ്ഥരായ ഒ ജി ബിജു, എസ് ശ്രീനിവാസ് എന്നിവർ വിവിധ തസ്തികകളിൽ ശബരിമലയിൽ തന്നെ തുടരുന്നതിനെതിരെയാണ് ഹൈക്കോടതി രം​ഗത്തെത്തിയത്.

അഷ്ടാഭിഷേകത്തിലെ ക്രമക്കേടുകൾ സംബന്ധിച്ച് സ്പെഷ്യൽ കമീഷണർ നൽകിയ റിപ്പോർട്ടിൽ സ്വമേധയാ എടുത്ത ഹർജി പരി​ഗണിക്കവെയാണ് ദേവസ്വം ബെഞ്ചിന്റെ ഇടപെടൽ.