Spread the love

പത്തനംതിട്ട: തെരഞ്ഞെടുപ്പ് തോല്‍വിയില്‍ നടപടി തുടങ്ങി സിപിഎം.

video
play-sharp-fill

പത്തനംതിട്ട മല്ലപ്പള്ളി ഏരിയ കമ്മിറ്റി അംഗവും മുൻ ജില്ലാ പഞ്ചായത്തംഗവുമായ എസ്.വി സുബിനെ ബ്രാഞ്ചിലേക്ക് തരംതാഴ്ത്തി.

തിരുവല്ലയില്‍ എല്‍ഡിഎഫ് സ്ഥാനാർഥി മാത്യു ടി. തോമസ് മൂന്നാം സ്ഥാനത്തെത്തിയ സ്ഥിതി പരിശോധിചുള്ള തിരുത്തല്‍ നടപടിയാണിത്. തെരഞ്ഞെടുപ്പ് തോല്‍വിയില്‍ ആവശ്യമായ തിരുത്തല്‍ നടപടി എടുക്കാൻ സംസ്ഥാന കമ്മിറ്റിയുടെ വിലയിരുത്തല്‍ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഴിഞ്ഞ ദിവസം ചേർന്ന മല്ലപ്പള്ളി ഏരിയ കമ്മിറ്റിയിലാണ് തീരുമാനം. സുബിനെ പുറത്താക്കാൻ മല്ലപ്പള്ളി ഏരിയ കമ്മിറ്റിയില്‍ ഏകകണ്ഠേന തീരുമാനമെടുത്തിരുന്നു.

എന്നാല്‍ ജില്ലാ സെക്രട്ടറി രാജു എബ്രഹാമും സംസ്ഥാന സമിതി അംഗം കെ.പി ഉദയഭാനുവും ചേർന്നാണ് നടപടി തരംതാഴ്ത്തലിലേക്ക് ഒതുക്കിയത്.

എസ്.വി സുബിൻ, മാത്യു ടി തോമസിനെതിരെ നടത്തിയ ഫേസ്ബുക് വിമർശനങ്ങള്‍ പാർട്ടി അണികള്‍ക്കിടയില്‍ തെറ്റിധാരണ പരത്തി എന്നാണ് വിലയിരുത്തല്‍. തിരുവല്ലയിലെ എല്‍ഡിഎഫ് തോല്‍‌വിയില്‍ പാർട്ടിയിലെ കൂടുതല്‍ പേർക്കെതിരെ നടപടിയുണ്ടായേക്കുമെന്നും സൂചന.