Spread the love

കോട്ടയം: ദേശീയ സെൻസസിന്റെ ആദ്യ ഘട്ടമായി കുടുംബങ്ങൾ സ്വന്തമായി ഓൺലൈനിൽ വിവരങ്ങൾ നൽകുന്ന സെൽഫ് എന്യുമറേഷനിൽ സജീവമായി പങ്കുചേർന്ന് കോട്ടയം ജില്ലയിലെ കോളജുകൾ.

video
play-sharp-fill

കോളജുകളിലെ ഇലക്ടറൽ ലിറ്ററസി ക്ലബുകളുടെ നേതൃത്വത്തിലാണ് കാമ്പസുകളിൽ സെൽഫ് എന്യുമറേഷൻ നടത്തുന്നത്.

കുടുംബാംഗങ്ങളിൽഏതെങ്കിലും ഒരാൾക്ക് സെൽഫ് എന്യുമറേഷൻ നടത്താൻ കഴിയും. അതുകൊണ്ടുതന്നെ കുടുംബത്തെ പ്രതിനിധീകരിച്ചാണ് വിദ്യാർഥികൾക്ക് പോർട്ടലിൽ വിവരങ്ങൾ നൽകുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സെൽഫ് എന്യുമറേഷനിലെ 34 ചോദ്യങ്ങളും ലളിതമായതുകൊണ്ടുതന്നെ അനായാസം ഉത്തരം നൽകാനാകും. ബോധവത്കരണ ക്ലാസിനെത്തുടർന്ന് സെൽഫ് എന്യുമറേഷൻ നടത്തുന്ന രീതിയിലാണ് കാമ്പസുകളിലെ ക്രമീകരണമെന്ന് കാമ്പസുകളിലെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്ന അഡീഷണൽ ജില്ലാ സെൻസസ് ഓഫീസർ പി.എ. അമാനത്ത് പറഞ്ഞു.

കടുത്തുരുത്തി ഗവൺമെൻ്റ് പോളിടെക്നിക്ക്, ഐ.എച്ച്.ആർ.ഡി പുതുപ്പള്ളി, പാമ്പാടി കെ.ജി, കോളജ്,ചങ്ങനാശേരി എസ്.ബി. കോളജ്, ചങ്ങാശേരി ക്രിസ്തുജ്യോതി കോളജ് ഓഫ് മാനേജ്മെൻ്റ് ആൻഡ് ടെക്നോളജി, പാലാ സെൻ്റ് ജോസഫ്‌സ് കോളജ് ഓഫ് എൻജിനീയറിംഗ് ആൻഡ് ടെക്നോളജി, ഉഴവൂർ സെന്റ് സ്റ്റീഫൻസ് കോളജ്, മുരിക്കുംവയൽ ശ്രീശബരീശ കോളജ്, കോട്ടയം പാത്താമുട്ടം സെൻറ് ഗിറ്റ്സ് കോളജ്, വൈക്കം ശ്രീമഹാദേവ കോളജ്, കടുത്തുരുത്തി കോളജ് ഓഫ് അപ്ലൈഡ് സയൻസ്, പള്ളം ബിഷപ് സ്പീച്ച്ലി കോളജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് , ചേർപ്പുങ്കൽ ബിഷപ് വയലിൽ മെമ്മോറിയൽ ഹോളിക്രോസ് കോളജ്, മണർകാട് സെൻറ് മേരീസ് കോളജ്,കാഞ്ഞിരപ്പള്ളി സെൻറ് ഡോമിനിക്‌സ് കോളജ് എന്നിവിടങ്ങളിൽ ഇതിനോടകം സെൽഫ് എന്യുമറേഷൻ നടന്നു.

സെൽഫ് എന്യുമറേഷൻ ബോധവത്കരണത്തിനായി പല കേന്ദ്രങ്ങളിലും കോളജ് വിദ്യാർഥികൾ ഭവന സന്ദർശനവും നടത്തുന്നുണ്ട്.

ജില്ലയിൽ ഇതുവരെ ആകെ 20109 പേർ സെൽഫ് എന്യുമറേഷൻ നടത്തി. ഈ മാസം 30 വരെ https://se.census.gov.in/ വഴി കുടുംബങ്ങൾക്ക് സെൽഫ് എന്യുമറേഷൻ നടത്താം. വിശദവിവരങ്ങൾ മനസിലാക്കുന്നതിന് മലയാളം ഉൾപ്പെടെയുള്ള ഭാഷകളിൽ ട്യൂട്ടോറിയൽ വീഡിയകളും പോർട്ടലിൽ ഉണ്ട്. സെൽഫ് എന്യുമറേഷൻ ചെയ്ത ശേഷം ലഭിക്കുന്ന 11അക്ക എസ്.ഇ ഐഡി പിന്നീട് എന്യുമറേറ്റർമാർ വീടുകളിൽ എത്തുമ്പോൾ അവർക്ക് നൽകണം.