Spread the love

കണ്ണൂർ: സർക്കാ‌ർ ജോലിയാണ് നിങ്ങളുടെ സ്വപ്നമെങ്കില്‍ നിങ്ങള്‍ക്കായിതാ നിരവധി അവസരങ്ങള്‍.

video
play-sharp-fill

കണ്ണൂർ ജില്ലാ ആയുർവേദ ആശുപത്രി, സംസ്ഥാന ശിശുക്ഷേമ സമിതിയുടെ കണ്ണൂർ കേന്ദ്രം, വയനാട് മാനന്തവാടി ഗവണ്‍മെന്റ് കോളേജ് എന്നിവിടങ്ങളില്‍ ഒഴിവുള്ള വിവിധ തസ്തികകളിലേക്ക് ദിവസവേതന/താല്‍ക്കാലിക അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. താല്പര്യമുള്ള യോഗ്യരായ ഉദ്യോഗാർത്ഥികള്‍ക്ക് ഈ സുവർണ്ണാവസരം പ്രയോജനപ്പെടുത്താവുന്നതാണ്.

കണ്ണൂർ ജില്ലാ ആയുർവേദ ആശുപത്രി മാനേജ്‌മെന്റ് കമ്മിറ്റി മുഖേന ദിവസവേതനാടിസ്ഥാനത്തില്‍ വിവിധ തസ്തികകളിലേക്ക് മുൻപ് മെയ് 29-ന് നടത്താൻ നിശ്ചയിച്ചിരുന്ന വാക്ക്-ഇൻ അഭിമുഖം മാറ്റിവെച്ചതനുസരിച്ച്‌ ജൂണ്‍ 30-ന് നടത്തുന്നതാണ്. ക്ലർക്ക്, കുക്ക്, ഫുള്‍ ടൈം സ്വീപ്പർ, സെക്യൂരിറ്റി, ഫീമെയില്‍ തെറാപ്പിസ്റ്റ്, പഞ്ചകർമ്മ അസിസ്റ്റന്റ് എന്നീ തസ്തികളിലേക്ക് ആയിരിക്കും നിയമനം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതാല്പര്യമുള്ള ഉദ്യോഗാർത്ഥികള്‍ ജൂണ്‍ 24ന് വൈകുന്നേരം 5 മണിക്ക് മുൻപായി അപേക്ഷ സമർപ്പിക്കേണ്ടതാണ്. ജൂണ്‍ 30ന് രാവിലെ 10 മണിക്ക് ആയിരിക്കും അഭിമുഖം നടക്കുക. ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍: അപേക്ഷ നല്‍കിയവർ സർട്ടിഫിക്കറ്റുകളുടെ ഒറിജിനല്‍ സഹിതം കൂടിക്കാഴ്ചയ്ക്കായി ജൂണ്‍ 30ന് രാവിലെ നേരിട്ട് ഹാജരാകണം

 

സംസ്ഥാന ശിശുക്ഷേമ സമിതിയുടെ കീഴില്‍ കണ്ണൂർ പിണറായില്‍ പ്രവർത്തിക്കുന്ന ശിശുപരിചരണ കേന്ദ്രത്തിലേക്ക് കെയർടേക്കേഴ്‌സിന്റെ താല്‍ക്കാലിക ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

 

പ്ലസ് ടു അല്ലെങ്കില്‍ പ്രീഡിഗ്രി പാസ്സായിരിക്കണം. കുട്ടികളുടെ പരിചരണ രംഗത്ത് പ്രവൃത്തി പരിചയം നിർബന്ധമാണ്. 28 മുതല്‍ 42 വയസ്സ് വരെയാണ് പ്രായപരിധി. 2026 ജൂണ്‍ 26ന് രാവിലെ 10 മണിക്ക് ആണ് അഭിമുഖം നടക്കുക.

യോഗ്യരായവർ സർട്ടിഫിക്കറ്റുകളുടെ അസ്സലും പകർപ്പും, ഒപ്പം ഒരു പാസ്‌പോർട്ട് സൈസ് ഫോട്ടോയും സഹിതം നേരിട്ട് ഹാജരാകണം.