Spread the love

ഡല്‍ഹി: നീറ്റ് യുജി പരീക്ഷകള്‍ പേപ്പർ അധിഷ്ഠിത രീതിയില്‍ നിന്ന് കമ്പ്യൂട്ടർ അധിഷ്ഠിത രീതിയിലേക്ക് മാറ്റാനുള്ള നടപടികള്‍ ആരംഭിച്ചതായി നാഷണല്‍ ടെസ്റ്റിംഗ് ഏജൻസി മേധാവി അഭിഷേക് സിംഗ് അറിയിച്ചു.

video
play-sharp-fill

ഇതുമായി ബന്ധപ്പെട്ട ഉന്നതതല സമിതിയുടെ ശുപാർശ കേന്ദ്ര സർക്കാർ അംഗീകരിച്ചതോടെയാണ് നടപടികള്‍ ആരംഭിച്ചത്. അടുത്ത വർഷം മുതല്‍ പരീക്ഷ ഓണ്‍ലൈനാകുമെന്നും അദ്ദേഹം വാർത്താ ഏജൻസിയായ എഎൻഐയോട് വ്യക്തമാക്കി.

 

മേയ് മൂന്നിന് നടത്തിയ നീറ്റ് പരീക്ഷയില്‍ ചോദ്യപ്പേപ്പർ ചോർച്ച നടന്നതോടെയാണ് പരീക്ഷ ഓണ്‍ലൈനിലേക്ക് മാറ്റാനുള്ള നീക്കം നടന്നത്. രാജസ്ഥാൻ സികാറിലെ വിദ്യാർത്ഥികള്‍ക്കിടയില്‍ പ്രചരിച്ച ചോദ്യാവലി യഥാർത്ഥ ചോദ്യപേപ്പറിലെ ചില ഭാഗങ്ങള്‍ക്ക് സമാനമാണെന്നതാണ് സംശയം ഉയരാൻ കാരണം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

നീറ്റ് പരീക്ഷയിലെ 720 ചോദ്യങ്ങളില്‍ 600 എണ്ണമാണ് ചോദ്യാവലിയലേതുമായി സാദൃശ്യമുള്ളതെന്ന് രാജസ്ഥാൻ സ്പെഷ്യല്‍ ഓപ്പറേഷൻസ് ഗ്രൂപ്പ് നടത്തിയ അന്വേഷണത്തില്‍ വ്യക്തമായി. നീറ്റ് പരീക്ഷയ്ക്ക് രണ്ട് ദിവസം മുൻപാണ് സികാറില്‍ ചോദ്യാവലി പ്രചരിച്ചത്. 20,000 മുതല്‍ രണ്ട് ലക്ഷം രൂപയ്ക്ക് വരെയാണ് ഇത് വിറ്റഴിച്ചത്. പരീക്ഷയ്ക്ക് മുൻപ് ഏകദേശം 30,000 ചോദ്യാവലികള്‍ വിറ്റു പോയിരുന്നു.