Spread the love

ഡൽഹി: നീറ്റ് ചോദ്യപ്പേപ്പർ ചോർച്ചയില്‍ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാജിയാവശ്യപ്പെട്ടുള്ള കോക്റോച്ച്‌ ജനത പാർട്ടി (സിജെപി) യുടെ സമരം ഇന്ന് മൂന്നാം ദിവസം.

video
play-sharp-fill

പൊലീസ് മുന്നറിയിപ്പ് അവഗണിച്ച്‌ ഇന്നലെ രാത്രി വൈകിയും ഡൽഹിയിലെ ജന്തർ മന്തറില്‍ സമരം നടന്നു. പ്രതിഷേധത്തെ പിന്തുണക്കുന്ന ഇടത് വിദ്യാർത്ഥി സംഘടനകള്‍ക്കൊപ്പം സിജെപി നേതാക്കള്‍ യോഗം ചേർന്നു.

തുടർ സമര പരിപാടികള്‍ ഇന്ന് പ്രഖ്യാപിച്ചേക്കും.
അതേസമയം കോക്റോച്ച്‌ ജനത പാർട്ടിയുടെ ആഹ്വാനം സംഘടനകള്‍ ഏറ്റെടുത്തിട്ടില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കർഷക സംഘടനകളോടടക്കം ജന്തർ മന്തർ പ്രതിഷേധത്തില്‍ പങ്കാളികളാകാൻ സിജെപി സ്ഥാപകൻ അഭിജിത്ത് ദീപ്കെ ആവശ്യപ്പെട്ടിരുന്നു. പ്രതീക്ഷിച്ച പങ്കാളിത്തം പ്രതിഷേധത്തിന് കിട്ടുന്നില്ലെന്ന് വിലയിരുത്തലുണ്ട്.

തുടർനീക്കങ്ങളില്‍ സിജെപിയിലും അനിശ്ചിതത്വം ഉണ്ട്. പ്രതിഷേധത്തെ കേന്ദ്ര സർക്കാർ അവഗണിക്കുമ്പോള്‍ എത്ര വേണമെങ്കിലും പ്രതിഷേധിച്ചോട്ടെയെന്ന നിലപാടിലാണ് ഡൽഹി പൊലീസും.