
മയാമി: ഫിഫ ലോകകപ്പിൽ കരുത്തരായ യുറഗ്വായ്യെ സമനിലയിൽ തളച്ച് കാബോ വെർദെ വീണ്ടും ഞെട്ടിച്ചു. ആദ്യ മത്സരത്തിൽ സ്പപെയിനിയെ കാബോ വെർദെ ഗോർരഹിത സമനിലയിൽ തളച്ചിരുന്നു.
21, 61 മിനിറ്റുകളിലാണ് കാബോ വെർദെയുടെ ഗോളുകൾ പിറന്നത്. കെവിൻ പിനയും ഹീലിയോ വരേലയുമാണ് കാബിയോ വെർദെയുടെ സ്കോറർമാർ. 44, 45+6 മിനിറ്റുകളിലാണ് യുറഗ്വായുടെ ഗോളുകൾ. അഗസ്റ്റിൽ കനോബിയോയുമാണ് യുറഗ്വായുടെ ഗോൾവേട്ടക്കാർ.
രണ്ടാം പകുതിയിലും വിട്ടുകൊടുക്കാതെ പോരാടുന്ന കേപ് വെർദെ സംഘത്തെയാണ് കണ്ടത്. കേപ് വെർദെയുടെ മുന്നേറ്റനിര പലകുറി യുറഗ്വായ് ഗോൾമുഖം വിറപ്പിച്ചു. മുൻ ചാമ്പ്യന്മാർ പ്രതിരോധിക്കാൻ ബുദ്ധിമുട്ടി.
Whatsapp Group 1 | Whatsapp Group 2 |Telegram Group
പകരക്കാരെ കളത്തിലിറക്കി കേപ് വെർദെ ഉണർന്നുകളിച്ചു. അതിന് പിന്നാലെ കേപ് വെർദെ രണ്ടാം ഗോളുമടിച്ചു. യുറഗ്വായ് പ്രതിരോധത്തിന്റെ പിഴവിൽ നിന്നാണ് ഗോൾ പിറന്നത്. യുറഗ്വായ് പ്രതിരോധതാരത്തിന്റെ പാസ് ലക്ഷ്യം തെറ്റി.
ഓടിവന്ന ഗോൾകീപ്പർക്ക് പന്ത് കിട്ടുംമുൻപ് തന്നെ കേപ് വെർദെയുടെ ഹെലിയോ വരേല പോസ്റ്റിലേക്ക് ഷോട്ടുതിർത്തു. തുറന്ന ഗോൾവലയിലേക്ക് പതിച്ചതോടെ കേപ് വെർദെ സമനിലപിടിച്ചു. സ്കോർ 2-2.
പിന്നീട് യുറഗ്വായ് ടീമിന്റെ ആക്രമണങ്ങളായിരുന്നു മൈതാനത്ത് കണ്ടത്. യുറഗ്വായ്യുടെ മുന്നേറ്റങ്ങളിൽ കേപ് വെർദെ പ്രതിരോധം ആടിയുലഞ്ഞു. ബ്രയാൻ റോഡ്രിഗസും ബന്റൻകറും ഗോളിനടുത്തെത്തി.
അതിനിടെ വലകുലുക്കിയെങ്കിലും ഓഫ്സൈഡായത് തിരിച്ചടിയായി. പിന്നീട് യുറഗ്വായ് നീക്കങ്ങളെ കൃത്യമായി പ്രതിരോധിച്ചു. മറുവശത്ത് കേപ് വെർദെ കൗണ്ടർ അറ്റാക്ക് ഗോളിനടുത്തെത്തിയെങ്കിലും ലക്ഷ്യത്തിലെത്തിയില്ല. അതോടെ മത്സരം സമനിലയിൽ അവസാനിച്ചു.







