
ചാവക്കാട് : നിരപരാധികളെ കള്ളക്കേസിൽ കുടുക്കി കേസ് എടുക്കുന്നതിൽ വിദഗ്ധനായ സി .ഐ ടി.പി ഫർഷാദ് പൊലീസിലെ കൊടും ക്രിമിനലാണ്. ഇയാൾ എസ്ഐ ആയും സി ഐ ആയും ജോലി ചെയ്ത സ്ഥലങ്ങളിലെല്ലാം നിരവധി നിരപരാധികളാണ് ഇയാളുടെ ക്രൂര പീഡനങ്ങൾക്ക് ഇരയായിട്ടുള്ളത്.
2013 ൽ ഇയാൾ വാടാനപ്പള്ളി എസ്ഐ ആയിരിക്കേ
ഓട്ടോ ഡ്രൈവറെ കള്ളക്കേസിൽ കുടുക്കി ക്രൂരമായി തല്ലിച്ചതച്ചിരുന്നു. ഈ സംഭവത്തിൽ
ചാവക്കാട് മജിസ്ട്രേറ്റ് കോടതി ഫർഷാദിനെതിരെ 2023 ൽ IPC 323, 324, 341, 506 വകുപ്പുകൾ പ്രകാരം കേസെടുത്തിരുന്നു. എന്നാൽ എട്ട് തവണ സമൻസ് അയച്ചിട്ടും കോടതിയിൽ ഹാജരാകാതെ കോടതിക്ക് പുല്ലുവില കൽപ്പിച്ച് ഒളിവ് ജീവിതം നയിക്കുന്ന മഹാനാണ് ടി പി ഫർഷാദ്.
2013 ൽ വാടാനപ്പള്ളി പൊലീസ് സ്റ്റേഷനിൽ എസ്. ഐ ആയിരുന്ന ഫർഷാദും, പൊലീസുകാരനായ സുധീഷും ചേർന്ന് തളിക്കുളം എടശ്ശേരിയിലെ ഓട്ടോ തൊഴിലാളിയായ കൊല്ലാറ സന്തോഷിനെ കസ്റ്റഡിയിലെടുത്തു മർദ്ദിക്കുകയും തുടർന്നു കള്ളകേസിൽ കുടുക്കിയെന്നുമുള്ള കേസിലാണ് 10 വർഷം നീണ്ട നിയമ പോരാട്ടത്തിനൊടുവിൽ കോടതി കേസെടുത്തത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
2013 ഒക്ടോബർ അഞ്ചിന് രാത്രി പത്തോടെ ഓട്ടം കഴിഞ്ഞു വീട്ടിലേക്ക് മടങ്ങുകയായിരുന്ന സന്തോഷിനെ അകാരണമായി കസ്റ്റയിലെടുത്ത് പ്രതികൾ ലാത്തി ഉപയോഗിച്ചും മറ്റും അതിക്രൂരമായി മർദ്ദി ച്ചവശനാക്കുകയായിരുന്നു. സംഭവമറിഞ്ഞ് നാട്ടിലെ സാമൂഹ്യ പ്രവർത്തകരടക്കം ഇടപെട്ടെങ്കിലും സന്തോഷിനെ ഫർഷാദും പോലീസുകാരും ചേർന്ന്
കള്ളക്കേസിൽ കുടുക്കിയിരുന്നു .
ഗുരുതരമായി പരിക്കേറ്റതിനേ തുടർന്ന് നാല് ദിവസം തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച സന്തോഷിന് പിന്നീട് ജോലിക്ക് പോകുന്നതിന്
ശാരീരികാസ്വാസ്ഥ്യങ്ങൾ മൂലം സാധിക്കാതെ വന്നു.
കഴിഞ്ഞ കോവിഡ് കാലത്ത് തിരൂർ സി.ഐ ആയിരിക്കെ ഫർഷാദ് സാധനങ്ങൾ വാങ്ങാൻ കടയിലെത്തിയ മാധ്യമം ദിനപത്രത്തിൻ്റെ റിപ്പോർട്ടറെ ക്രൂരമായി മർദിച്ചതും വിവദത്തിനിടയാക്കിയിരുന്നു.
നിരപരാധികളായ നിരവധിപേരെ കള്ളക്കേസിൽ കുടുക്കിയ ചരിത്രമുള്ളയാളാണ് ഫർഷാദ് . മുൻപ് മണ്ണാർക്കാട് സ്റ്റേഷനിൽ ജോലി ചെയ്യുമ്പോൾ മോഷണ കുറ്റത്തിന് ആളുമാറി ചന്ദ്രനെന്ന ആദിവാസി യുവാവിനെ കസ്റ്റഡിയിലെടുത്ത് ജയിലിൽ അടച്ചതും ഫർഷാദ് ആയിരുന്നു. പിന്നീട് യഥാർത്ഥ പ്രതിയെ കിട്ടിയതോടെ പോലീസ് തന്നെ ചന്ദ്രനെ മോചിപ്പിക്കുകയായിരുന്നു. എന്നാൽ കള്ളക്കേസിൽ കുടുങ്ങി ജയിലിൽ ആയതിന്റെ അപമാനഭാരം താങ്ങാനാകാതെ ചന്ദ്രൻ പിന്നീട് ആത്മഹത്യ ചെയ്തു.
പോലീസ് അസോസിയേഷൻ നേതാവ് കൂടിയായ ഫർഷാദിനെ അരയും തലയും മുറുക്കി സംരക്ഷിക്കുന്ന സമീപനമാണ് കഴിഞ്ഞ സർക്കാർ കാണിച്ചത്.
ഫർഷാദിനെതിരെ ചാവക്കാട് മജിസ്ട്രേറ്റ് കോടതിയെടുത്ത ക്രിമിനൽ കേസ് അന്നത്തെ ആഭ്യന്തര വകുപ്പ് അറിഞ്ഞിട്ടു പോലുമില്ല. അല്ലെങ്കിൽ സംഘടനാ നേതാവായ ഫർഷാദിനെ സഹായിക്കാൻ ഈ വിവരം മുകളിലെത്താതെ മുക്കി.
ഈ കേസുമായി ബന്ധപ്പെട്ട് ആഭ്യന്തര വകുപ്പിൽ വിവരാവകാശ നിയമപ്രകാരം അന്വേഷിച്ചപ്പോൾ ഇത്തരത്തിൽ ഫർഷാദിനെതിരേ ഒരു കേസ് ഇല്ലെന്ന് ആഭ്യന്തര വകുപ്പ് മറുപടി നൽകി
എന്നാൽ ഫർഷാദിനെതിരെ ക്രിമിനൽ കേസ് ഉണ്ട് എന്നും, എട്ട് തവണ സമൻസ് അയച്ചിട്ടും നാളിത് വരെ കോടതിയിൽ ഹാജരായിട്ടില്ലെന്നും വ്യക്തമാക്കി ചാവക്കാട് മജിസ്ട്രേറ്റ് കോടതി തന്നെ വിവരാവകാശ നിയമപ്രകാരം മറുപടി നൽകിയിട്ടുണ്ട്.
കേസുകളിൽ പ്രതിയാകുന്ന പോലീസ് ഉദ്യോഗസ്ഥരെ പ്രമോഷൻ അടക്കമുള്ള കാര്യങ്ങളിൽ നിന്ന് ഒഴിവാക്കി നിർത്തുകയാണ് പതിവ്. എന്നാൽ
ക്രിമിനൽ കേസ് ഉള്ള വിവരം ആഭ്യന്തര വകുപ്പിലേക്ക് എത്താതെ തടഞ്ഞു വയ്ക്കുവാനും അതിലൂടെ ഡിവൈഎസ്പി ആയി പ്രമോഷൻ ലഭിക്കുന്നതിനുള്ള ലിസ്റ്റിൽ ഉൾപ്പെടാനും ഫർഷാദിന് കഴിഞ്ഞു.
ഇതോടെയാണ് ഫർഷാദിൻ്റെ പീഡനങ്ങൾക്ക് ഇരയായവർ സംഘം ചേർന്ന് ഹൈക്കോടതിയെ സമീപിക്കാൻ തീരുമാനിച്ചത്.







