
കൊച്ചി: മലയാള സിനിമ താരസംഘടനയായ അമ്മയുടെ ഭരണസമിതി രാജിവച്ചതിന് പിന്നാലെ സന്തോഷം പ്രകടിപ്പിച്ച് നടി അൻസിബ ഹസൻ. ഇന്ന് ചരിത്രപരമായ ദിവസമാണെന്ന് പറഞ്ഞ അൻസിബ, തനിക്ക് കുറച്ചെങ്കിലും നീതി കിട്ടിയെന്ന് കരുതുന്നുവെന്ന് പറഞ്ഞു.
മുൻപ് മാധ്യമങ്ങളോട് അടക്കം പറഞ്ഞ കാര്യങ്ങൾ ജനറൽ ബോഡിയിൽ പറയാൻ പറ്റിയെന്നും അതിന് ഓരോ അംഗങ്ങളും തന്നെ സഹായിച്ചുവെന്നും അൻസിബ പറഞ്ഞു. തനിക്ക് നീതി ലഭിക്കാനായി ഇനിയും മുന്നോട്ട് തന്നെ പോകുമെന്നും അൻസിബ വ്യക്തമാക്കി.
അൻസിബ ഹസന്റെ വാക്കുകൾ ഇങ്ങനെ.32 വർഷത്തെ ചരിത്രത്തിൽ ആദ്യമായിട്ടായിരിക്കും അമ്മയിൽ ഇങ്ങനെ ഒരു സംഭവം നടന്നത്. ഭരണ സമിയ്ക്ക് കൃത്യമായ വരവ് ചെലവ് കണക്കുകള്‍ ജനറല്‍ ബോഡിയില്‍ കാണിക്കാന്‍ പറ്റിയിട്ടില്ല. ഒരുപാട് തവണ കമ്മിറ്റി അംഗങ്ങള്‍ ചോദിച്ചു കൊണ്ടിരിക്കുകയായിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഞങ്ങള്‍ക്ക് 45 ദിവസം തരാമോ, ഒരവസരം കൂടി തരാമോ എന്നൊക്കെ. എന്ത് ബാലിശമായിട്ടുള്ള ചോദ്യങ്ങളായിരുന്നു അത്. പക്ഷേ ആ ചോദ്യങ്ങളൊന്നും ജനറല്‍ ബോഡിയില്‍ വിലപ്പോയില്ലെന്നത് തന്നെയാണ് സത്യം. വരവ്, ചെലവ് കണക്കുകളുടെ കൃത്യത കുറവ് തന്നെയാണ്







