
ആലുവ: എടത്തല പുക്കാട്ടുപടിയില്‍ ഏഴുവയസുകാരനെ പിതാവ് ചട്ടുകം പഴുപ്പിച്ച് ശരീരത്തില്‍ പൊള്ളലേല്‍പ്പിച്ചതായി പരാതി.
കുട്ടിയുടെ ശരീരത്തില്‍ പലയിടത്തും പൊള്ളലേറ്റ പാടുകള്‍ കണ്ടെത്തി. കുട്ടിയുടെ ദേഹത്തെ പാടുകള്‍ കണ്ടതിനെത്തുടർന്ന് അയല്‍വാസികള്‍ ചൈല്‍ഡ് ലൈൻ പ്രവർത്തകരെ വിവരമറിയിക്കുകയായിരുന്നു.
വിവരമറിഞ്ഞെത്തിയ ചൈല്‍ഡ് ലൈൻ അധികൃതർ കുട്ടിയെ ഏറ്റെടുത്ത് ഷെല്‍ട്ടർ ഹോമിലേക്ക് മാറ്റി. അതേസമയം ആദ്യഘട്ടത്തില്‍ നടന്ന കൗണ്‍സിലിങ്ങില്‍ പിതാവാണ് ഉപദ്രവിച്ചതെന്ന് കുട്ടി വെളിപ്പെടുത്തിയിരുന്നില്ല. തനിക്ക് സ്വയമേ പൊള്ളലേറ്റതാണെന്നായിരുന്നു കുട്ടിയുടെ മൊഴി. എന്നാല്‍ ചൈല്‍ഡ് ലൈൻ പ്രവർത്തകർ നടത്തിയ തുടർച്ചയായ കൗണ്‍സിലിങ്ങിനും സംഭാഷണങ്ങള്‍ക്കും ഒടുവിലാണ് പിതാവാണ് തന്നെ പൊള്ളിച്ചതെന്ന് കുട്ടി സമ്മതിച്ചത്.
പിന്നാലെ എടത്തല പോലീസ് പിതാവിനെതിരെ കേസെടുത്തു. കുട്ടിയെ വിശദമായ പരിശോധനയ്ക്കായി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. കുട്ടിയുടെ ശരീരത്തില്‍ പലയിടങ്ങളിലും പൊള്ളലേറ്റ പാടുകള്‍ ഉള്ളതായി പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ട്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
പീഡനത്തിനിരയായ കുട്ടിക്ക് രണ്ട് സഹോദരങ്ങളുണ്ട്. അവർക്കും സമാനമായ രീതിയിലുള്ള ആക്രമണങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ടോ എന്ന് പോലീസ് പരിശോധിച്ചു വരികയാണ്. അന്വേഷണം പ്രാരംഭ ഘട്ടത്തിലാണെന്നും വരും ദിവസങ്ങളില്‍ പിതാവിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുമെന്നും പോലീസ് അറിയിച്ചു.







