Spread the love

കൊല്ലം: ആയൂരില്‍ പത്ത് വയസുകാരിക്കെതിരെ ലൈംഗിക അതിക്രമം നടത്തിയ ആള്‍ അറസ്റ്റില്‍. 55 വയസുകാരനെയാണ് പോക്‌സോ കേസില്‍ അറസ്റ്റ് ചെയ്തിരിക്കുന്നത്.

video
play-sharp-fill

തിരുവനന്തപുരം പാങ്ങോട് സ്വദേശി അന്‍സാരിയാണ് അറസ്റ്റിലായത്. ആയൂര്‍ ടൗണിലായിരുന്നു സംഭവം.

കുട്ടിയുടെ ബന്ധു ഓട്ടോ വിളിക്കാന്‍ പോയപ്പോള്‍ കടന്ന് പിടിക്കുകയായിരുന്നു. നാട്ടുകാര്‍ ചേര്‍ന്നാണ് പ്രതിയെ പിടിച്ചുമാറ്റിയത്. തുടർന്ന് പൊലീസ് എത്തി കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group