Spread the love

കണ്ണൂർ: കണ്ണൂർ സെൻട്രല്‍ ജയിലില്‍ വീണ്ടും സുരക്ഷാ വീഴ്ച കണ്ടെത്തി. ജയിലിന്റെ അഞ്ചാം ബ്ലോക്കിലെ പുതിയ കുളിമുറിക്ക് സമീപം മണ്ണില്‍ കുഴിച്ചിട്ട നിലയില്‍ മൊബൈല്‍ ഫോണും പവർ ബാങ്കും പിടിച്ചെടുത്തു.

video
play-sharp-fill

ജയില്‍ അധികൃതർ നടത്തിയ പതിവ് പരിശോധനയ്ക്കിടെയാണ് ഇവ കണ്ടെത്തിയത്. മൊബൈല്‍ ഫോണിനും പവർ ബാങ്കിനും പുറമെ ഒരു സിം കാർഡും ഹെഡ്‌ഫോണും ചാർജിങ് വയറും ഇതേ കുപ്പിക്കുള്ളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു.

സംഭവത്തില്‍ ജയില്‍ ജോയിന്റ് സൂപ്രണ്ട് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ടൗണ്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group