
കോട്ടയം: കോണ്‍ഗ്രസ് നേതൃത്വത്തെ പ്രതിരോധത്തിലാക്കി വീണ്ടും പോസ്റ്റർ പ്രതിഷേധം. കോണ്‍ഗ്രസില്‍ ഒരാള്‍ക്ക് ഒരു പദവി ആവശ്യവുമായി ഫ്ലെക്സ് ബോർഡ്.
കോട്ടയം ഡിസിസി ഓഫീസിന് മുന്നില്‍ ആണ് ഫ്ലെക്സ് ബോർഡ് സ്ഥാപിച്ചിരിക്കുന്നത്. കോണ്‍ഗ്രസ് പ്രവർത്തകരുടെ പേരിലാണ് ബോർഡ് സ്ഥാപിച്ചിട്ടുള്ളത്.
എംപിമാരും എംഎല്‍എമാരും മണ്ഡലം ശ്രദ്ധിക്കട്ടെ എന്നും കെപിസിസിക്ക് വേണ്ടത് മുഴുവൻ സമയ പ്രസിഡന്‍റിനെ എന്നും ബോർഡില്‍ എഴുതിയിട്ടുണ്ട്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ചില എംപിമാരെയും എംഎല്‍എമാരെയും കെപിസിസി പ്രസിഡന്‍റ് സ്ഥാനത്തേക് പരിഗണിക്കുന്നതിനിടെയാണ് ഫ്ലക്സ് ബോർഡ് പ്രത്യക്ഷപ്പെട്ടത്. കോട്ടയത്ത് മാത്രമല്ല, സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ ബോർഡ് പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.
ബോർഡ് ഉയരുന്നത് കെപിസിസി പ്രസിഡന്‍റ് ചർച്ചകള്‍ തുടങ്ങുന്നതിനിടെയാണ്. സ്ഥാനത്തിനായി കൊടിക്കുന്നില്‍ സുരേഷ്, ബെന്നി ബഹനാൻ, ആന്‍റോ ആന്‍റണി, ഷാഫി പറമ്പില്‍ എന്നീ എംപിമാർ ആവശ്യമുന്നയിച്ചിട്ടുണ്ടെന്നാണ് വാർത്തകള്‍.
മാത്യു കുഴല്‍ നാടൻ എംഎല്‍എയും പരിഗണനയിലുണ്ട്. ജോസഫ് വാഴയ്ക്കനായി ചെന്നിത്തല പക്ഷവും രംഗത്തുണ്ട്.







