
ഡൽഹി: നീറ്റ് പുന:പരീക്ഷ നടക്കുന്നതിനാല്‍ എല്ലാ മെഡിക്കല്‍ കോളജുകളിലെയും വിദ്യാർത്ഥികള്‍ ഇന്നും ക്യാമ്പസില്‍ തുടരണമെന്ന ഉത്തരവ്.
ഞായറാഴ്ച ക്യാമ്പസില്‍ തുടരണമെന്ന നിർദേശം പ്രയാസം ഉണ്ടാക്കുന്നെന്ന് വിദ്യാർത്ഥികള്‍ പ്രതികരിച്ചു. അവധി ദിവസം നിർദ്ദേശം നടപ്പിലാക്കുന്നത് വലിയ ബുദ്ധിമുട്ടുണ്ടാക്കുന്നു.
ആള്‍മാറാട്ടം ഉള്‍പ്പെടെയുള്ള മുൻകാലത്തെ ക്രമക്കേടുകള്‍ ചൂണ്ടിക്കാട്ടിയാണ് നാഷണല്‍ മെഡിക്കല്‍ കമ്മീഷൻ ഉത്തരവ് പുറപ്പെടുവിച്ചത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇന്നലെയും ഇന്നും വിദ്യാർത്ഥികള്‍ക്ക് ലീവ് അനുവദിക്കരുതെന്നും ഇന്ന് നിർബന്ധമായും ക്യാമ്പസ് ആക്ടിവിറ്റികള്‍ ഉറപ്പുവരുത്തണം എന്നുമായിരുന്നു ഉത്തരവ്. ഇത് പാലിക്കില്ലെന്ന് എംബിബിഎസ് വിദ്യാർത്ഥികള്‍ പ്രതികരിച്ചു.
കഴിഞ്ഞ നീറ്റ് പരീക്ഷയിലും ഇത്തരം നിർദ്ദേശം ഉണ്ടായിരുന്നു. എൻടിഎയുടെ വീഴ്ച തങ്ങളുടെ തലയില്‍ കെട്ടിവയ്ക്കുകയാണെന്ന് വിദ്യാർത്ഥികള്‍ വിമർശിച്ചു.
വിദ്യാർത്ഥികള്‍ക്ക് മെഡിക്കല്‍ ലീവ് പോലും അനുവദിക്കാതെ പൂട്ടിയിടുന്നുവെന്നാണ് പരാതി. ഈ നിബന്ധന പ്രയാസമുണ്ടാക്കുന്നതാണെന്നും നിർദേശം പാലിക്കില്ലെന്നും കോഴിക്കോട് മെഡിക്കല്‍ കോളേജിലെ വിദ്യാർത്ഥികള്‍ പറഞ്ഞു.







