
ലണ്ടൻ:ബെഡ്‌ഫോർഡിൽ രണ്ട് ട്രെയിനുകൾ കൂട്ടിയിടിച്ച് ഒരു മരണം. 89 പേർക്ക് പരിക്കേറ്റെന്നും അവരിൽ 11 പേരുടെ നില ഗുരുതരമാണെന്നും ബിബിസി റിപ്പോർട്ട് ചെയ്തു.
രക്ഷാപ്രവർത്തകർ ഉടൻ സ്ഥലത്തെത്തി. ഈസ്റ്റ് മിഡ്‌ലാൻഡ്‌സ് റെയിൽവേയുടെ (EMR) രണ്ട് ട്രെയിനുകളാണ് അപകടത്തിൽപ്പെട്ടത്.
ഒരു ട്രെയിൻ മറ്റൊരു ട്രെയിനിന് പുറകിലേക്ക് ഇടിച്ചുകയറിയ നിലയിലാണ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
തകർന്ന റെയിൽവേ കോച്ചുകൾക്ക് സമീപം യാത്രക്കാർ ട്രാക്കിൽ നിൽക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
ലണ്ടൻ സെന്റ് പാൻക്രാസിനും ലെസ്റ്ററിനും ഇടയിലുള്ള പാതയിലാണ് അപകടം നടന്നതെന്ന് ഈസ്റ്റ് മിഡ്‌ലാൻഡ്‌സ് റെയിൽവേ സ്ഥിരീകരിച്ചു.
സംഭവത്തെക്കുറിച്ച് അന്വേഷണം നടന്നുവരികയാണെന്ന് അധികൃതർ അറിയിച്ചു.
എയർ ആംബുലൻസും ഹസാർഡസ് ഏരിയ റെസ്‌പോൺസ് ടീമും അടക്കമുള്ള വലിയൊരു സംഘത്തെ സ്ഥലത്തേക്ക് നിയോഗിച്ചതായി ഈസ്റ്റ് ഓഫ് ഇംഗ്ലണ്ട് ആംബുലൻസ് സർവീസ് വ്യക്തമാക്കി.
ബെഡ്‌ഫോർഡ്ഷയർ ഫയർ ആൻഡ് റെസ്‌ക്യൂ സർവീസും രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടിരിക്കുകയാണെന്ന് അറിയിച്ചു.
ലൂട്ടണും ബെഡ്‌ഫോർഡിനും ഇടയിലുള്ള എല്ലാ ട്രെയിൻ സർവീസുകളും താൽക്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്.







