
കോട്ടയം : വഴിയാത്രക്കാരനെ ആക്രമിച്ച്
പണവും മറ്റു രേഖകൾ അടങ്ങിയ പേഴ്സും കവർന്ന കേസിൽ പ്രതിയെ പള്ളിക്കത്തോട് പോലീസ് അറസ്റ്റ് ചെയ്തു.
വാഴൂർ സ്വദേശിയായ സാബിൻ പി. സജി ആണ് പിടിയിലായത് .
2026 ജൂൺ 14-ന് വൈകിട്ട് 4.30 ഓടെ വാഴൂർ വില്ലേജിലെ 14-ാം മൈൽ ഭാഗത്ത് വീട്ടിലേക്ക് നടന്നുപോകുകയായിരുന്ന പരാതിക്കാരനെ പ്രതി തടഞ്ഞുനിർത്തി പണം ആവശ്യപ്പെടുകയായിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
പണം നൽകാൻ വിസമ്മതിച്ച പരാതിക്കാരന്റെ മുഖത്ത് കൈകൊണ്ട് ഇടിച്ച് കണ്ണിന് പരിക്കേൽപ്പിച്ചു.
പരാതിക്കാരന്റെ ഷർട്ടിന്റെപോക്കറ്റിലുണ്ടായിരുന്ന 15,000 രൂപയും ചില്ലറപ്പണവും തിരിച്ചറിയൽ കാർഡും അടങ്ങിയ പേഴ്സ് കവർന്ന് കടന്നുകളഞ്ഞതായാണ് കേസ്.
പള്ളിക്കത്തോട് പോലീസ് സ്റ്റേഷനിലെ ഇൻസ്പെക്ടർ രാജേഷ് പി.എസി ന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തു.
അറസ്റ്റിലായ പ്രതിയെ കാഞ്ഞിരപ്പള്ളി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി-I ൽ ഹാജരാക്കി. കോടതിയിൽ റിമാൻഡ് ചെയ്തു.







