
കണ്ണൂർ: ആത്മഹത്യക്ക് ശ്രമിച്ചതിനെത്തുടർന്ന് ചികിത്സയിലായിരുന്ന ഗസ്റ്റ് അദ്ധ്യാപിക മരിച്ച സംഭവത്തില്‍ ആണ്‍സുഹൃത്ത് പിടിയില്‍.
കണ്ണൂർ സർവകലാശാലയിലെ ഗസ്റ്റ് അദ്ധ്യാപികയായിരുന്ന ആദിത്യ അനില്‍കുമാർ (28) ആണ് മരിച്ചത്. ആദിത്യയുടെ ആണ്‍സുഹൃത്ത് ശരണ്‍ ആണ് പിടിയിലായിരിക്കുന്നത്.
കഴിഞ്ഞ ഞായറാഴ്ചയായിരുന്നു ആദിത്യയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്നലെ വൈകിട്ട് നാലോടെയായിരുന്നു അന്ത്യം.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
പന്ന്യന്നൂർ മനേക്കര സ്വദേശിയായ ശരണ്‍ മർദ്ദിച്ചതില്‍ മനംനൊന്താണ് ആദിത്യ ജീവനൊടുക്കാൻ ശ്രമിച്ചതെന്ന് ബന്ധുക്കള്‍ ആരോപിച്ചിരുന്നു.ശരണ്‍ ആദിത്യയെ മർദ്ദിച്ചതായുള്ള യുവതിയുടെ അമ്മയുടെ മൊഴിയില്‍ പാനൂർ പൊലീസ് കേസെടുത്തിട്ടുണ്ട്. അനില്‍ കുമാർ ആണ് ആദിത്യയുടെ പിതാവ്. സഹോദരൻ: അദ്വൈത്.







