Spread the love

ഈരാറ്റുപേട്ട: എസ്.ഡി.പി.ഐ സ്ഥാപക ദിനത്തോടനുബന്ധിച്ച് ഈരാറ്റുപേട്ടയിലെ എസ്.ഡി.പി.ഐ വളണ്ടിയർ ടീം ശുചീകരണ പ്രവർത്തനം നടത്തി.

video
play-sharp-fill

തോട്ട് മുക്ക് പാലത്തിന് അടിയിൽ അടിഞ്ഞുകൂടിയ മരങ്ങളും മാലിന്യങ്ങളും നീക്കം ചെയ്തു. മാലിന്യം മൂലം തോട്ടിലെ ഒഴുക്ക് നിലച്ചിരുന്നു.

കൂടാതെ മാതാക്കൽ തോട്ടിലെ കുളിക്കടവിന് ഭീഷണിയായി നിന്നിരുന്ന പാഴ്മരങ്ങൾ വെട്ടിമാറ്റി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വളണ്ടിയർ കോർഡിനേറ്റർ അബ്ദുൽ ലത്തീഫ്, ഷെഫിഖ് പാറേക്കാട്ടിൽ, മുജീബ് അടുക്കം എന്നിവരുടെ നേതൃത്വത്തിൽ 35-ൽ പരം പ്രവർത്തകർ സന്നദ്ധ പ്രവർത്തനങ്ങളിൽ പങ്കാളികളായി.