Spread the love

കോട്ടയം: സംസ്ഥാന സർക്കാരിന്റെ കന്നി ബജറ്റിൽ റബർ കർഷകർക്ക് നീതി ലഭിച്ചില്ലെന്ന് റബർ ബോർഡ് ചെയർമാൻ എൻ. ഹരി വിമർശിച്ചു. രാജ്യാന്തര വിപണിയിൽ റബറിന് കിലോഗ്രാമിന് ഏകദേശം 300 രൂപ വില ലഭിക്കുന്ന സാഹചര്യത്തിൽ സർക്കാർ പ്രഖ്യാപിച്ച 250 രൂപ താങ്ങുവില കർഷകരെ നിരാശരാക്കുന്നതാണെന്ന് അദ്ദേഹം പറഞ്ഞു.

video
play-sharp-fill

റബറിന്റെ താങ്ങുവില 200 രൂപയിൽ നിന്ന് 250 രൂപയാക്കി ഉയർത്തിയെന്ന ബജറ്റ് പ്രഖ്യാപനം ജനങ്ങളെ അപഹാസ്യരാക്കുന്നതാണെന്നും, പഴയ പദ്ധതികളെ പുതിയ രൂപത്തിൽ അവതരിപ്പിക്കുന്നതിനപ്പുറം ബജറ്റിൽ പുതുമയൊന്നുമില്ലെന്നും എൻ. ഹരി കുറ്റപ്പെടുത്തി.

അടുത്തിടെ റബർ ബോർഡ് ചെയർമാനായി നിയമിതനായ എൻ. ഹരി കോട്ടയം ബിജെപി മേഖല പ്രസിഡന്റുമാണ്. കേന്ദ്ര സർക്കാർ പുറത്തിറക്കിയ ഔദ്യോഗിക ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് അദ്ദേഹത്തിന്റെ നിയമനം. റബർ ബോർഡിന്റെ ആസ്ഥാനം കോട്ടയത്ത് തന്നെ തുടരുമെന്നും റബർ കർഷകരുടെ പ്രശ്നങ്ങൾക്കും റബർ മേഖലയിലെ വികസന സാധ്യതകൾക്കും മുൻഗണന നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group