
പത്തനംതിട്ട: ആക്രമിക്കാൻ വന്ന കാട്ടുപന്നിയെ വെടിവെച്ചു കൊന്നു. ഇന്ന് രാവിലെ തുമ്പമണ്‍ ജംഗ്ഷന് സമീപത്തായിരുന്നു സംഭവം.
ജംഗ്ഷന് സമീപം തെക്കടത്ത് താഴേതില്‍ സിബിയുടെ വീട്ടിലേക്ക് അതിക്രമിച്ച് കയറിയ കാട്ടുപന്നിയെ ആണ് വെടിവെച്ചുകൊന്നത്. രാവിലെ 7 മണിയോടുകൂടി പറമ്പില്‍ ജോലി ചെയ്തുകൊണ്ടിരുന്ന സിബിയെ കാട്ടുപന്നി ആക്രമിച്ചെങ്കിലും ഓടിമാറിയിതിനാല്‍ അപകടം ഒഴിവായി.
അക്രമണ വിവരം വികസന സ്റ്റാന്‍റിംഗ് കമ്മറ്റി ചെയർമാന്‍ സഖറിയ വർഗീസ് അറിയിച്ചതനുസരിച്ച് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റിന്‍റെ സാന്നിധ്യത്തില്‍ പഞ്ചായത്ത് നിയോഗിച്ച ഷൂട്ടർ ഫ്രാന്‍സിസ് ജോർജ്ജ് സ്ഥലത്ത് എത്തി അക്രമണകാരിയായ കാട്ടുപന്നിയെ വെടിവെച്ചുകൊന്നു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group






