Spread the love

തിരുവനന്തപുരം: സ്വകാര്യ ബസുകള്‍ക്ക് ആശ്വാസമേകുന്ന പ്രഖ്യാപനവുമായി യുഡിഎഫ് സർക്കാരിന്റെ ബഡ്‌ജറ്റ്. ത്രൈമാസ നികുതിയില്‍ 50 ശതമാനം ഇളവാണ് മുഖ്യമന്ത്രി വി ഡി സതീശൻ പ്രഖ്യാപിച്ചത്.

video
play-sharp-fill

ടൂറിസ്റ്റ് ബസുകളുടെയും ത്രൈമാസ നികുതി കുറച്ചു. കെഎസ്‌ആർടിസിയില്‍ സ്‌ത്രീകള്‍ക്കുള്ള സൗജന്യ യാത്രാ പദ്ധതിയായ പ്രിയദർശിനിക്ക് ബദല്‍ ആശ്വാസം നല്‍കുന്നതാണ് പ്രഖ്യാപനം. പ്രിയദർശിനി പദ്ധതി വന്നതോടെ സ്വകാര്യ ബസുകള്‍ പ്രതിസന്ധിയിലാണെന്ന് കാട്ടി ഉടമകള്‍ രംഗത്തെത്തിയിരുന്നു

ഇലക്‌ട്രിക് കാറുകള്‍ക്ക് വില കുറയുമെന്നും ബഡ്‌ജറ്റില്‍ പ്രഖ്യാപനമുണ്ടായി. പത്ത് ലക്ഷം വരെയുള്ള വാഹനങ്ങള്‍ക്ക് അഞ്ച് ശതമാനത്തില്‍ നിന്ന് മൂന്ന് ശതമാനമായി നികുതി കുറച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

20 ലക്ഷം വരെ വില വരുന്ന വാഹനങ്ങള്‍ക്ക് അഞ്ച് ശതമാനമായി നികുതി കുറച്ചു. ഇതോടെ ഇലക്‌ട്രിക് വാഹന വിപണിയില്‍ വൻ വർദ്ധനവ് ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.