Spread the love

തിരുവനന്തപുരം: കേരളത്തെ ഏഷ്യയിലെ പ്രധാന ഏവിയേഷന്‍ ലോജിസ്റ്റിക്‌സ് ഹബ്ബാക്കുമെന്ന് ധനമന്ത്രി വി ഡി സതീശന്‍.

video
play-sharp-fill

വര്‍ധിച്ചുവരുന്ന വ്യോമയാന ആവശ്യകത, കയറ്റുമതി ലോജിസ്റ്റിക്‌സ്, വിനോദ സഞ്ചാര മേഖലകളിലെ സാധ്യത എന്നിവ കണക്കിലെടുത്ത് സംസ്ഥാനത്തെ നാല് അന്താരാഷ്ട്ര വിമാനത്താവളങ്ങളെയും കേന്ദ്രീകരിച്ചാകും പദ്ധതി നടപ്പിലാക്കുക. ഇതിന്റെ പ്രാരംഭപ്രവര്‍ത്തനത്തിന് 200 കോടി രൂപ വകയിരുത്തിയതായി വി ഡി സതീശന്‍ പ്രഖ്യാപിച്ചു.

 

സേവന മേഖല, ഗ്ലോബല്‍ കാപ്പബിലിറ്റി സെന്റര്‍, ഹോസ്പിറ്റാലിറ്റി, വ്യോമയാന അനുബന്ധ വ്യാപാര സേവന മേഖലകള്‍ ഉള്‍ക്കൊള്ളുന്ന, എയറോപാര്‍ക്ക്, എയറോസിറ്റി പദ്ധതികള്‍ നടപ്പിലാക്കും. വിമാന അറ്റകുറ്റപ്പണി പരിപാലന മേഖലയെ ശക്തിപ്പെടുത്തും. പൈലറ്റ് പരിശീലന കേന്ദ്രങ്ങള്‍, ഡിജിസിഎ മാനദണ്ഡം അടിസ്ഥാനമാക്കി വിമാന പരിപാലന എഞ്ചിനീയറിംഗ് പരിശീലന നൈപുണ്യ വികസന സംവിധാനങ്ങള്‍ ഉണ്ടാക്കുമെന്നും വി ഡി സതീശന്‍ പ്രഖ്യാപിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കാര്‍ഷിക, മത്സ്യ, ഫാര്‍മ മേഖലകളിലെ കയറ്റുമതി ശക്തിപ്പെടുത്താന്‍ സംയോജിത പാക്ക് ഹൗസ് സൗകര്യവും ഫാര്‍മ കാര്‍ഗോ സൗകര്യവും വികസിപ്പിക്കും. കൊച്ചി വിമാനത്താളത്തോട് അനുബന്ധമായി അന്താരാഷ്ട്ര നിലവാരത്തിലുള്ള ഗ്ലോബല്‍ കണ്‍വെന്‍ഷന്‍ സെന്റര്‍ ആരംഭിക്കുമെന്നും മന്ത്രി പ്രഖ്യാപിച്ചു.