Spread the love

ന്യൂഡൽഹി: താത്കാലികനിയന്ത്രണത്തിനെതിരെ ടെലിഗ്രാം നൽകിയ ഹർജിയിൽ ഡൽഹി ഹൈക്കോടതി നാളെ വിധി പറയും.

video
play-sharp-fill

രാവിലെ 10:30 ന് ആയിരിക്കും വിധി പ്രസ്താവിക്കുക.നിയമവിരുദ്ധ പ്രവർത്തനങ്ങൾക്ക് ടെലിഗ്രാം ഉപയോഗിക്കപ്പെടുന്നു.

തീവ്രവാദ പ്രവർത്തനങ്ങൾ നടത്തുന്നതിന് ഏറ്റവും സൗകര്യപ്രദമായ പ്ലാറ്റ്‌ഫോം, സൈബർ സുരക്ഷയ്ക്ക് ടെലിഗ്രാം വെല്ലുവിളി ഉയർത്തുന്നു എന്നുമാണ് കേന്ദ്രസർക്കാർ ഡൽഹി ഹൈക്കോടതിയെ അറിയിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ക്രമക്കേട് തടയുന്നതിന് ടെലിഗ്രാമിൽ മതിയായ സംവിധാനങ്ങൾ ഇല്ലെന്നും പരീക്ഷക്ക് മുന്നോടിയായിട്ടാണ്നിയന്ത്രണമേർപ്പെടുത്തിയതെന്നും കേന്ദ്രസർക്കാർ കോടതിയെ അറിയിച്ചു.

പ്ലാറ്റ്‌ഫോമിലൂടെ പ്രചരിച്ച ചോദ്യപേപ്പറുകൾ വ്യാജമാണെന്നായിരുന്നു ടെലിഗ്രാമിന്റെ വാദം.

അതേസമയം, ജൂൺ 21-ന് നടക്കുന്ന നീറ്റ്-യുജി പുനഃപരീക്ഷയുമായി ബന്ധപ്പെട്ട് ചോദ്യപേപ്പർ ചോർച്ചയും കോപ്പിയടിയും

തടയുന്നതിന്റെ ഭാഗമായാണ് ടെലിഗ്രാമിന് കേന്ദ്രം താൽക്കാലിക നിയന്ത്രണം ഏർപ്പെടുത്തിയത്.

ഈ നടപടിക്കെതിരെയാണ് ടെലിഗ്രാം ഹൈക്കോടതിയെ സമീപിച്ചത്.