Spread the love

കോട്ടയം: പ്രായ പൂർത്തിയാകാത്ത ആൺകുട്ടിയോട് ബസ്സിനുള്ളിൽ വെച്ച് ലൈംഗിക അതിക്രമം കാണിച്ച
കേസിലെ പ്രതിക്ക് എട്ട് വർഷം കഠിന തടവും 15,000 രൂപ പിഴയും ശിക്ഷ വിധിച്ച് ഈരാറ്റുപേട്ട ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി (POCSO) ജഡ്ജ് റോഷൻ തോമസ്.

video
play-sharp-fill

മീനച്ചിൽ തിടനാട് എട്ടാം മൈൽ പാറടി കോളനി ഭാഗത്തു പന്തംമാക്കൽ വീട്ടിൽ
ചാക്കോ ജോസഫിനെ (61) ആണ് 8 വർഷം കഠിന തടവിനും, 15,000/- രൂപ പിഴയും ശിക്ഷ വിധിച്ചത്.
പ്രതി പിഴ അടച്ചാൽ 10,000 രൂപ ഇരക്ക് നൽകുന്നതിനും ഉത്തരവായിട്ടുണ്ട്.

പോക്സോ നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരമാണ് ശിക്ഷ വിധിച്ചത്. 14/11/25 തീയതിയാണ്
കേസിന് ആസ്പദമായ സംഭവം നടന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കാഞ്ഞിരപ്പള്ളി പോലീസ് സ്റ്റേഷൻ എസ് ഐ ആയിരുന്ന അജി പി ഏലിയാസ് രജിസ്റ്റർ ചെയ്ത കേസിൽ കാഞ്ഞിരപ്പള്ളി എസ് ഐ അഖിൽ വിജയകുമാർ
പ്രതിയെ അറസ്റ്റ് ചെയ്തു തുടരന്വേഷണം പൂർത്തിയാക്കി
പ്രതിയുടെ പേരിൽ കുറ്റപത്രം തയ്യാറാക്കി കോടതിയിൽ സമർപ്പിച്ചു.

പ്രോസിക്യൂഷൻ ഭാഗത്തുനിന്നും 18 സാക്ഷികളെയും 14 പ്രമാണങ്ങളും ഹാജരാക്കിയ കേസിൽ പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യുട്ടർ അഡ്വ. ജോസ് മാത്യു തയ്യിൽ ഹാജരായി.