Spread the love

വാഗമൺ: തങ്ങളുപ്പാറയ്ക്ക് സമീപം ഏന്തയാർ–കോലാഹലമേട് റോഡിൽ റോഡ് ഭൂമി കയ്യേറി മതിൽ നിർമ്മിക്കുന്നതായി നാട്ടുകാർ പരാതി.

video
play-sharp-fill

പട്ടയമോ മറ്റ് രേഖകളോ ഇല്ലാത്ത സ്ഥലമാണ് കയ്യേറി നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുന്നതെന്നാണ് പ്രദേശവാസികൾ ആരോപിക്കുന്നത്.
കഴിഞ്ഞ ഏതാനും ദിവസങ്ങളായി പ്രദേശത്ത് കയ്യേറ്റം നടക്കുന്നതായി നാട്ടുകാർ പറയുന്നു.

റോഡിന്റെ ഭാഗം കൈയേറുന്നതിലൂടെ യാത്രക്കാർക്കും വാഹനങ്ങൾക്കും ബുദ്ധിമുട്ട് നേരിടുന്ന സാഹചര്യമാണുള്ളതെന്നും അവർ ചൂണ്ടിക്കാട്ടുന്നു. പൊതുജനങ്ങൾ ഉപയോഗിക്കുന്ന റോഡിന്റെ വീതി കുറയുന്നതും സുരക്ഷാ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നതുമാണെന്ന് പ്രദേശവാസികൾ ആരോപിക്കുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതിന് മുമ്പും ഏന്തയാർ–കോലാഹലമേട് റോഡിന്റെ വിവിധ ഭാഗങ്ങളിൽ സമാന രീതിയിലുള്ള കയ്യേറ്റങ്ങൾ നടന്നിട്ടുണ്ടെങ്കിലും ബന്ധപ്പെട്ട അധികൃതർ ഫലപ്രദമായ നടപടികൾ സ്വീകരിച്ചിട്ടില്ലെന്ന പൊതുവായ പരാതിയും നാട്ടുകാർക്കിടയിൽ നിലനിൽക്കുന്നു. നിരവധി തവണ പരാതികൾ നൽകിയിട്ടും വിഷയത്തിൽ കാര്യമായ ഇടപെടൽ ഉണ്ടായിട്ടില്ലെന്നാണ് ആക്ഷേപം.

സംഭവത്തിൽ അടിയന്തര അന്വേഷണം നടത്തി കയ്യേറ്റം തടയുകയും പൊതുമുതൽ സംരക്ഷിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു. റവന്യൂ, പഞ്ചായത്ത്, പൊതുമരാമത്ത് വകുപ്പ് അധികൃതർ സ്ഥലത്തെത്തി പരിശോധന നടത്തി യഥാർത്ഥ സ്ഥിതി വിലയിരുത്തി നിയമനടപടികൾ സ്വീകരിക്കണമെന്ന ആവശ്യവും ശക്തമായിട്ടുണ്ട്.

അതേസമയം, കയ്യേറ്റ ആരോപണങ്ങളുമായി ബന്ധപ്പെട്ട് അധികൃതരുടെ ഔദ്യോഗിക പ്രതികരണം ലഭ്യമായിട്ടില്ല. വിഷയത്തിൽ സമഗ്ര അന്വേഷണം നടത്തി വസ്തുതകൾ പുറത്തുകൊണ്ടുവരണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.