Spread the love

തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയിലെ വിവാദ വ്യവസ്ഥകളില്‍ വ്യക്തത തേടാൻ കേരളം.

video
play-sharp-fill

ഇതുസംബന്ധിച്ച്‌ കേന്ദ്രത്തിന് ഉടൻ കത്തയക്കും. എൻഇപി നിർബന്ധം എന്ന വിവാദ വ്യവസ്ഥയിലും സ്കൂളുകളുടെ ഘടനാപരമായ മാറ്റത്തിലും ഇളവ് ആവശ്യപ്പെടും.

അതേസമയം പദ്ധതി അവസാനിക്കാൻ ഒരു വർഷം മാത്രം ബാക്കി നില്‍ക്കെ സർക്കാർ നയം മാറ്റിയതിനെ ബിജെപി ഡീല്‍ ഉയർത്തി നേരിടാനാണ് എല്‍ഡിഎഫ് തീരുമാനം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പിഎം ശ്രീ പദ്ധതിയെ തുടർന്ന് വലിയ പോരാണ് നടക്കുന്നത്. നയത്തില്‍ സർക്കാർ യൂ ടേണ്‍ എടുത്തു എന്ന് പ്രചാരണം നടത്താനൊരുങ്ങുകയാണ് എല്‍ഡിഎഫ്.

അടുത്ത വർഷം തീരുന്ന പദ്ധതിക്കായി നയം മാറ്റിയെന്ന് വിമർശിക്കും. ബിജെപി ഡീല്‍ ഉയർത്തി സർക്കാരിനെ നേരിടാനാണ് നീക്കം.

അതേസമയം, മുൻ മന്ത്രി ശിവൻകുട്ടിയുടെ പിഎം ശ്രീ പുകഴ്ത്തല്‍ അടക്കം ഉന്നയിച്ചുകൊണ്ട് പ്രതിരോധിക്കാനാണ് സർക്കാർ തീരുമാനം. കരാർ നേട്ടമെന്ന പഴയ ലേഖനമടക്കം ആയുധമാക്കും.