Spread the love

ചെന്നൈ: തമിഴ്നാട്ടില്‍ ഇന്ന് നയപ്രഖ്യാപനം.

video
play-sharp-fill

ഗവർണർ രാജേന്ദ്ര ആർലേക്കർ നിയമസഭയില്‍ നയപ്രഖ്യാപന പ്രസംഗം നിർവഹിക്കും.
സി ജോസഫ് വിജയ് മുഖ്യമന്ത്രി ആയതിന് ശേഷം ആദ്യമായാണ് ഗവർണർ നിയമസഭയെ അഭിസംബോധന ചെയുന്നത്.

സംസ്ഥാന ഗാനമായ തമിഴ് തായ് വാഴ്ത്ത്, സമ്മേളനത്തിന്‍റെ തുടക്കത്തില്‍ ആദ്യം ആലപിക്കുമോ എന്നതിലാണ് രാഷ്ട്രീയ കേന്ദ്രങ്ങളിലെ ആകാംഷ. വിജയ്‌യുടെ സത്യപ്രതിജ്ഞ ചടങ്ങിലും മന്ത്രിസഭ വികസനത്തിലും വന്ദേമാതരം ആദ്യവും, തമിഴ് തായ് വാഴ്ത്ത് മൂന്നാമതും ആയി ആലപിച്ചത് ഡിഎംകെ വിവാദം ആക്കിയിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഡിഎംകെ സർക്കാരിന്റെ കാലത്ത് ദേശീയഗാനം തുടക്കത്തില്‍ ആലപിക്കൻ സ്പീക്കർ വിസമ്മതിച്ചതിനാല്‍, ഗവർണർ ആർ എൻ രവി നയപ്രഖ്യപനം ബഹിഷ്കരിച്ചിരുന്നു. കേന്ദ്രവുമായി ഏറ്റുമുട്ടലിന് ഇല്ലെന്ന സൂചന ഇതുവരെ നല്‍കിയിട്ടുള്ള വിജയ്, ഇന്ന് എന്തു നിലപാട് സ്വീകരിക്കും എന്നത് രാഷ്ട്രീയമായി പ്രധാനം ആണ്.