
മേടം പ്രതീക്ഷിച്ച കാര്യങ്ങള്‍ പൂർത്തിയാകുന്നതില്‍ തടസ്സം നേരിടാം. മനസ്സമാധാനം കുറയാനും അഭിപ്രായവ്യത്യാസങ്ങള്‍ ഉണ്ടാകാനും സാധ്യതയുണ്ട്.
അടുത്ത ബന്ധങ്ങളില്‍ അകല്‍ച്ച തോന്നിയേക്കാം.
ഇടവം: വിജയവും അംഗീകാരവും കൈവരിക്കാൻ അനുകൂല സമയം. തൊഴില്‍രംഗത്ത് പുരോഗതിക്കും പുതിയ അവസരങ്ങള്‍ക്കും സാധ്യതയുണ്ട്. മത്സരപരീക്ഷകളിലും അഭിമുഖങ്ങളിലും നേട്ടമുണ്ടാകാം.
Whatsapp Group 1 | Whatsapp Group 2 |Telegram Group
മിഥുനം: കാര്യങ്ങള്‍ വിചാരിച്ച വേഗത്തില്‍ മുന്നോട്ടുപോകാതെ വരാം. മാനസിക സമ്മർദവും നിരാശയും അനുഭവപ്പെടാൻ സാധ്യതയുള്ള ദിനമാണ്.
കർക്കടകം: ആരോഗ്യപരമായും തൊഴില്‍പരമായും അനുകൂല ദിനം. ശത്രുക്കളുടെ ശല്യം കുറയുകയും കുടുംബാന്തരീക്ഷം സന്തോഷകരമാകുകയും ചെയ്യും.
ചിങ്ങം: ചില കാര്യങ്ങളില്‍ പ്രതിസന്ധികളും വൈകല്യങ്ങളും നേരിടേണ്ടി വരാം. വികാരങ്ങളെ നിയന്ത്രിച്ച് മുന്നോട്ട് പോകുന്നത് ഗുണകരമാകും.
കന്നി: ധനലാഭത്തിനും അംഗീകാരത്തിനും സാധ്യത. ബന്ധുക്കളുമായും സുഹൃത്തുക്കളുമായും സന്തോഷകരമായ കൂടിക്കാഴ്ചകള്‍ ഉണ്ടാകാം. ആരോഗ്യം തൃപ്തികരമായിരിക്കും.
തുലാം: യാത്രകള്‍, സാമ്പത്തിക ഇടപാടുകള്‍, മത്സരങ്ങള്‍ എന്നിവയില്‍ അനുകൂല ഫലങ്ങള്‍ പ്രതീക്ഷിക്കാം. കുടിശ്ശികയായ പണം ലഭിക്കാനുള്ള സാധ്യതയും കാണുന്നു.
വൃശ്ചികം: ആരോഗ്യകാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ വേണം. യാത്രകള്‍ മാറ്റിവെക്കേണ്ട സാഹചര്യം ഉണ്ടായേക്കാം. പ്രവർത്തനങ്ങളില്‍ മന്ദഗതി അനുഭവപ്പെടാം.
ധനു: സാമ്പത്തികവും വ്യക്തിപരവുമായ ചില നിരാശകള്‍ നേരിടേണ്ടി വരാം. വാഹനയാത്രകളില്‍ പ്രത്യേകം ശ്രദ്ധ പാലിക്കേണ്ട ദിനമാണ്.
മകരം: കാര്യങ്ങള്‍ അനുകൂലമായി നീങ്ങും. സാമ്പത്തിക നേട്ടങ്ങളും അംഗീകാരവും ലഭിക്കാം. പുതിയ പദ്ധതികള്‍ ആരംഭിക്കാൻ നല്ല സമയമാണ്.
കുംഭം: ബിസിനസിലും തൊഴില്‍രംഗത്തും നേട്ടസാധ്യത. സുഹൃത്തുക്കളുടെ പിന്തുണ ലഭിക്കും. പുതിയ അവസരങ്ങള്‍ തേടിയെത്താം.
മീനം: ധനകാര്യ വിഷയങ്ങളിലും യാത്രകളിലും തടസ്സങ്ങള്‍ അനുഭവപ്പെടാം. പഠന-പരീക്ഷാ രംഗത്തുള്ളവർ കൂടുതല്‍ ശ്രദ്ധയും തയ്യാറെടുപ്പും പുലർത്തണം.







