Spread the love

കൊല്ലം: പട്ടാപ്പകല്‍ ക്ഷേത്രങ്ങളില്‍ കയറി കവർച്ച നടത്തുന്ന കുപ്രസിദ്ധ മോഷ്ടാവ് പിടിയില്‍.

video
play-sharp-fill

നെടുമ്പന സ്വദേശി തടത്തില്‍ പുത്തൻവീട്ടില്‍ രതീഷ് (30) ആണ് കണ്ണനല്ലൂർ പൊലീസിന്റെ പിടിയിലായത്. സ്ഥിരം ക്ഷേത്രങ്ങള്‍ കേന്ദ്രീകരിച്ച്‌ മോഷണം നടത്താറുള്ള ഇയാള്‍ പുലിയില,വേങ്ങനാട്, ശ്രീദുർഗ്ഗാ ദേവീക്ഷേത്രത്തിലെ കവർച്ചയ്ക്ക് പിന്നാലെയാണ് പിടിയിലായത്.

ഈ മാസം 10ന് ഉച്ചയ്ക്ക് രണ്ടുമണിക്കായിരുന്നു മോഷണം. ക്ഷേത്രം പൂജാരിയും മറ്റു ക്ഷേത്ര അംഗങ്ങളുമില്ലാത്ത സമയത്ത് ക്ഷേത്ര മതില്‍ക്കെട്ടിനുള്ളില്‍ കയറി ഓട്ടുരുളിയും ഓട്ടുവിളക്കുകളുമടക്കം അപഹരിക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ക്ഷേത്രം ഭാരവാഹികള്‍ കണ്ണനല്ലൂർ സ്റ്റേഷനില്‍ നല്‍കിയ പരാതിയില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതി വലയിലായത്. സി സി ടി വി പരിശോധിച്ചപ്പോഴാണ് രതീഷ് ചാക്കില്‍ കെട്ടിയ സാധനങ്ങളുമായി പോകുന്ന ദൃശ്യങ്ങള്‍ കണ്ടത്.

ഇന്നലെ രാത്രി കണ്ണനല്ലൂരില്‍ ആളൊഴിഞ്ഞ കെട്ടിടത്തില്‍ നിന്നുമാണ് രതീഷിനെ പിടികൂടിയത്. സമാനരീതിയില്‍ വിവിധ ക്ഷേത്രങ്ങളില്‍ മോഷണം നടത്തിയ പരാതികള്‍ കുണ്ടറ, കണ്ണനല്ലൂർ സ്റ്റേഷനുകളിലുണ്ട്. എസ് ഐ ആശ, എഎസ് ഐ രതീഷ് കുമാർ, സിപിഒ സിജോ, പ്രജീഷ്, പ്രമോദ്, തുടങ്ങിയവർ ചേർനാണ് പ്രതിയെ പിടികൂടിയത്.