
കൊച്ചി: നഗരത്തിലെ രാത്രികാല സുരക്ഷയും ക്രമസമാധാനവും ഉറപ്പാക്കുന്നതിന്റെ ഭാഗമായി, കൊച്ചി സിറ്റി പോലീസ് പരിധിയിലെ ബാർ ഹോട്ടലുകളിലും മറ്റ് വിനോദകേന്ദ്രങ്ങളിലും നടന്നു വരുന്ന ഡിജെ പാർട്ടികള്‍ക്കും ഉയർന്ന ശബ്ദത്തിലുള്ള സംഗീത പരിപാടികള്‍ക്കുമുള്ള നിയന്ത്രണം പോലീസ് നീട്ടി.
രാത്രി 11 മണിക്ക് ശേഷം ഇത്തരം പരിപാടികള്‍ ഒന്നും തന്നെ നടത്താൻ പാടില്ലെന്ന മുൻ ഉത്തരവാണ് ഇപ്പോള്‍ ദീർഘിപ്പിച്ചിരിക്കുന്നത്. കൊച്ചി സിറ്റി പോലീസ് കമ്മീഷണർ കാളിരാജ് മഹേഷ് കുമാർ പുറപ്പെടുവിച്ച പുതിയ ഉത്തരവ് പ്രകാരം ഈ നിയന്ത്രണം 15 ദിവസത്തേക്ക് കൂടി നിലനില്‍ക്കും.
ബാറുകളിലും ക്ലബ്ബുകളിലും ഹോട്ടലുകളിലും നടത്തുന്ന ഡിജെ പാർട്ടികള്‍ രാത്രി 11 മണിക്ക് മുൻപായി നിർബന്ധമായും അവസാനിപ്പിച്ചിരിക്കണം. നിശ്ചിത സമയത്തിനുള്ളില്‍ നടത്തുന്ന പരിപാടികളില്‍ പോലും ഉയർന്ന ഡെസിബെല്ലിലുള്ള സംഗീതം ഉപയോഗിക്കാൻ പാടില്ല.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജനങ്ങള്‍ക്കും പരിസരവാസികള്‍ക്കും ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിലുള്ള വലിയ ശബ്ദസംവിധാനങ്ങള്‍ക്ക് കർശന വിലക്കുണ്ട്.
കൊച്ചി സിറ്റി പോലീസിന്റെ പ്രത്യേക സംഘങ്ങള്‍ വരും ദിവസങ്ങളില്‍ രാത്രികാലങ്ങളില്‍ ഹോട്ടലുകളിലും ബാറുകളിലും കർശനമായ മിന്നല്‍ പരിശോധനകള്‍ നടത്തും.







