
കോട്ടയം: ജില്ലയിൽ ആളെ നാളെ (16.06. 26) പള്ളിക്കത്തോട്,കൂരോപ്പാട, കിടങ്ങൂർ,തെങ്ങണ, ചെങ്ങളം,കുമരകം തുടങ്ങിയ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും;വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ
പള്ളിക്കത്തോട് ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന ഇടിയാകുന്നു,കാഞ്ഞിരമാറ്റം ടവർ, കാഞ്ഞിരമാറ്റം ടൌൺ,കാഞ്ഞിരമറ്റം ടവർ, കിടക്കുഴി, മൂഴിപ്ലാവ്, സത്യനാഥ് ടെംപിൾ, തോക്കാട് അനിക്കാട് ചർച്ച്, പുത്തൻപുരകവല എന്നീ ട്രാൻസ്ഫോമറുകളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും.
കൂരോപ്പാട ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ HT ടച്ചിങ് ക്ലിയറൻസ് വർക്ക് നടക്കുന്നതിനാൽ 16/06/26 രാവിലെ 08:30 എ എം മുതൽ വൈകിട്ട് 05:00 പിഎം വരെ ഇടയ്ക്കാട്ടുകുന്ന്, പാനാപ്പളളി, താവളത്തിൽ പടി, ചേന്നാമററം എന്നീ പ്രദേശങ്ങളിൽ വൈദ്യുതി വിതരണം ഭാഗികമായി തടസപ്പെടും.
Whatsapp Group 1 | Whatsapp Group 2 |Telegram Group

കിടങ്ങൂർ ഇലക്ട്രിക് സെക്ഷൻ പരിധിയിൽ വരുന്ന കുണുക്കും പാറ, അടികൊള്ളി,കറുത്തേടം എന്നി പ്രദേശങ്ങളിൽ രാവിലെ 9 മണി മുതൽ വൈകിട്ട് 5 മണി വരെ ഭാഗികമായി വൈദ്യുതി മുടങ്ങും
തെങ്ങണ ഇലക്ട്രിക്കൽ സെക്ഷന് കീഴിലുള്ള, ഏലംകുന്ന്, ട്രാൻസ്ഫോമർ പരിധിയിൽ രാവിലെ 9 മണി മുതൽ വൈകുന്നേരം 5 മണി വരെ വൈദ്യുതി മുടങ്ങും.
ചെങ്ങളം സബ്സ്റ്റേഷൻ മൈന്റെനൻസ് വർക്കിന്റെ ഭാഗമായി അയ്മനം ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിലെ എല്ലാ ട്രാൻസ്ഫോർമറുകളുടെ പരിധിയിലും രാവിലെ 8 മണി മുതൽ വൈകിട്ട് 5.30 മണി വരെ ഭാഗികമായോ പൂർണമായോ വൈദ്യുതി മുടങ്ങുന്നതാണ്.
കുമരകം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ LT എബിസി വർക്ക് നടക്കുന്നതിനാൽ ബോട്ട് ജെട്ടി , കണിയാപറമ്പ്, കുന്നുംപുറം ട്രാൻസ്ഫോർമർ പരിധിയിൽ രാവിലെ 9:00 മണി മുതൽ 5:30 മണി വരെ വൈദ്യുതി മുടങ്ങും.
പാമ്പാടി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലുള്ള പറുതലമറ്റംതലമറ്റം , പറുതലമറ്റം കുരിശുപള്ളി , ജനത , coods ട്രാൻസ്ഫോർമർ പരിധിയിലുള്ള ഭാഗങ്ങളിൽ രാവിലെ 9 മുതൽ വൈകുന്നേരം 5 പി എം വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.
പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന കണ്ണൻകുളങ്ങര, കാരോത്തുകടവ്, കീഴാറ്റുകുന്ന് എന്നീ ട്രാൻസ്ഫർമറുകളിൽ നാളെ രാവിലെ 9:30 മുതൽ വൈകിട്ട് 5 വരെ ഭാഗികമായി വൈദ്യുതി മുടങ്ങുന്നതാണ്.
പള്ളം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന കാളിശ്ശേരി ട്രാൻസ്ഫോർമർ പരിധിയിലുള്ള ഭാഗങ്ങളിൽ LT എ ബി സി വർക്ക് നടക്കുന്നതിനാൽ നാളെ 16/6/26 രാവിലെ 9:30 മുതൽ വൈകുന്നേരം 5:30 വരെ വൈദ്യുതി മുടങ്ങും.
കുറിച്ചി സെക്ഷനിൽ രാവിലെ 9 മുതൽ വൈകുന്നേരം 5:30വരെ പാപ്പാഞ്ചിറ 2(ചേലാറ ) ട്രാൻസ്ഫോർമർ പരിധിയിൽ പൂർണ്ണമായും ഇടനാട്ടുപടി temple ട്രാൻസ്ഫോർമർ പരിധിയിൽ ഭാഗികമായും വൈദ്യുതി മുടങ്ങും.
വാകത്താനം സെക്ഷൻ പരിധിയിൽ . മാളിക കടവ് NO.1 , NO 11 , രേവതി പടി, കോളാകുളം എന്നി ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ രാവിലെ 10 മണി മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും







