
ഡൽഹി: കേരളത്തിലെ കെഎസ്‌ആർടിസി ബസ്സുകളില്‍ സ്ത്രീകള്‍ക്ക് സൗജന്യ ബസ് യാത്ര അനുവദിച്ചതിനെ അഭിനന്ദിച്ച് എഎപി നേതാവ് അരവിന്ദ് കെജരിവാള്‍.
ഡൽഹി, പഞ്ചാബ് മാതൃകകള്‍ മറ്റ് സംസ്ഥാനങ്ങളും നടപ്പാക്കുന്നതില്‍ സന്തോഷമെന്ന് അദ്ദേഹം കുറിച്ചു.
“കേരളത്തിലെ സ്ത്രീകള്‍ക്ക് എന്‍റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍. ഡൽഹിയിലും പഞ്ചാബിലും ഞങ്ങള്‍ നടപ്പിലാക്കിയ പ്രവർത്തനങ്ങള്‍, ഇതുപോലുള്ള മികച്ച ജനക്ഷേമ പദ്ധതികള്‍ ആരംഭിക്കാൻ മറ്റ് സംസ്ഥാന സർക്കാരുകള്‍ക്കും പ്രചോദനമാകുന്നത് കാണുമ്പോള്‍ ഏറെ സന്തോഷമുണ്ട്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഡൽഹിയില്‍ ഞങ്ങള്‍ ആദ്യമായി ഈ പദ്ധതി ആരംഭിച്ചപ്പോള്‍ തന്നെ ഇതിന്റെ വലിയ സാധ്യതകള്‍ ഞങ്ങള്‍ മനസ്സിലാക്കിയിരുന്നു. യാത്രാച്ചെലവിനെ കുറിച്ചുള്ള ആശങ്കകളില്ലാതെ സ്ത്രീകള്‍ക്ക് ഇപ്പോള്‍ എവിടെ വേണമെങ്കിലും ജോലിക്ക് പോകാം. സാമ്പത്തിക ബുദ്ധിമുട്ടുകള്‍ തടസ്സമാകാതെ പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം മുന്നോട്ട് കൊണ്ടുപോകാനും ഇതിലൂടെ സാധിക്കുന്നു”- എന്നാണ് അരവിന്ദ് കെജ്‍രിവാള്‍ കുറിച്ചത്.







